രാഷ്ട്രപതിയുടെ രക്ഷാബന്ധൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം

തങ്ങളുടെ കോറോണ പോരാട്ടത്തെക്കുറിച്ച് നഴ്സുമാർ രാഷ്ട്രപതിയുമായി പങ്കുവെച്ചു.  അവരെ അദ്ദേഹം അഭിനന്ദിക്കുകയും ആശംസകളറിയിക്കുകയും ചെയ്തു.     

Last Updated : Aug 3, 2020, 10:29 PM IST
രാഷ്ട്രപതിയുടെ രക്ഷാബന്ധൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം

ന്യുഡൽഹി:  കോറോണ മഹാമാരി വ്യാപിക്കുന്നതിനിടയിൽ വന്ന രക്ഷാബന്ധൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം ആഘോഷിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.  നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, രാഷ്ട്രപതിയുടെ എസ്റ്റേറ്റ് ക്ലിനിക്ക്, മിലിറ്ററി നഴ്‌സിംഗ് സര്‍വീസ് എന്നിവിടങ്ങളിലെ നഴ്‌സുമാരാണ് രാഷ്ട്രപതി ഭവനിലെത്തി രാംനാഥ് കോവിന്ദിന് രാഖി നൽകിയത്.  

Also read: ഭൂമി പൂജ ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി; ആദ്യ ക്ഷണം ഇക്ബാൽ അൻസാരിയ്ക്ക്  

രാഖി കെട്ടിയശേഷം നഴ്സുമാരുമായി ആശയവിനിമയം നടത്താനും രാഷ്ട്രപതി മറന്നില്ല.  ഈ സമയത്ത് എല്ലാവരും ഒരിക്കലും മറക്കാത്തവരാണല്ലോ ഈ ആരോഗ്യ പ്രവർത്തകർ. തങ്ങളുടെ കോറോണ പോരാട്ടത്തെക്കുറിച്ച് നഴ്സുമാർ രാഷ്ട്രപതിയുമായി പങ്കുവെച്ചു.  അവരെ അദ്ദേഹം അഭിനന്ദിക്കുകയും ആശംസകളറിയിക്കുകയും ചെയ്തു.   

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന്‍മാരുടെ കൈയ്യില്‍ സഹോദരിമാര്‍ രാഖി കെട്ടുകയാണ് പതിവെന്നും ഇതിലൂടെ അപകടങ്ങളില്‍ നിന്നും സഹോദരന്‍മാരുടെ സംരക്ഷണമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് നഴ്‌സുമാരുടെ കാര്യമെടുത്താല്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ തങ്ങളുടെ സഹോദരന്‍മാരെ സംരക്ഷിക്കുകയും അതിലൂടെ എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.  

More Stories

Trending News