ന്യൂഡല്‍ഹി: വിവാദ ചോദ്യവുമായി CBSE പരീക്ഷ... ഇന്ന് നടന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് വിവാദ ചോദ്യം.
ചോദ്യം മറ്റൊന്നുമല്ല... BJP യെക്കുറിച്ചാണ് എന്നതാണ് പ്രധാന വസ്തുത. ഭാരതീയ ജനതാ പാര്‍ട്ടിയുടെ 5 പ്രത്യേകതകള്‍ പറയുക.. ഇതായിരുന്നു ചോദ്യം. രണ്ടാം സെറ്റ് നമ്പർ ചോദ്യകടലാസിലെ 31ാം ചോദ്യമായിരുന്നു ഇത്.
അഞ്ച് മാര്‍ക്കിന്‍റെ ഈ ചോദ്യ൦ വേറെ ഓപ്ഷന്‍സ് ഇല്ലാത്തതും നിര്‍ബന്ധമായി ഉത്തരം എഴുതേണ്ടതുമായിരുന്നു. അതായത് BJP യെ പറ്റി ഉത്തരം എഴുതിയാൽ അഞ്ച് മാർക്ക് ലഭിക്കുമെന്ന് സാരം...!!
അതേസമയം, സെറ്റ് മൂന്നില്‍ കോണ്‍ഗ്രസിന്‍റെ പ്രത്യേകതകളാണ് ചോദിച്ചിരിക്കുന്നത്. സെറ്റ് ഒന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുമുണ്ട് ചോദ്യം.
ചോദ്യം വിവാദമായതോടെ വിശദീകരണവുമായി CBSE എത്തി. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ രാഷ്ട്രീയവും ഒരു പ്രധാനഘടകമാണ് എന്നാണ് CBSE ഇതിന് നല്‍കുന്ന വിശദീകരണം.