Federal Bank Recruitment 2022: 58,500 രൂപ വരെ ശമ്പളം, ഫെഡറൽ ബാങ്കിൽ പിജിക്കാർക്ക് അവസരം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളമായി  ലഭിക്കുന്ന 36000 രൂപ അടക്കം ആകെ 58500 രൂപയായിരിക്കും ലഭിക്കുന്ന ടേക്ക് ഹോം പേ

Written by - Zee Malayalam News Desk | Last Updated : May 16, 2022, 03:51 PM IST
  • 60 ശതമാനം മാർക്കോടെുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത
  • 27 വയസ്സാണ് അപേക്ഷകരുടെ പ്രായ പരിധി
  • ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടിക് ഇൻറർവ്യു അടക്കമുണ്ടായിരിക്കും
Federal Bank Recruitment 2022: 58,500 രൂപ വരെ ശമ്പളം, ഫെഡറൽ ബാങ്കിൽ പിജിക്കാർക്ക്  അവസരം

ഫെറൽ ബാങ്കിൻറെ ജൂനിയർ മാനേജ്മെൻറ് ഒാഫീസർ ഗ്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്‌.  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടിക് ഇൻറർവ്യു, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അടിസ്ഥാന ശമ്പളം 36000 മുതൽ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളമായി  ലഭിക്കുന്ന 36000 രൂപ അടക്കം ആകെ 58500 രൂപയായിരിക്കും ലഭിക്കുന്ന ടേക്ക് ഹോം പേ.  ഉദ്യോഗാർഥികൾ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

Also Read : ജനവിശ്വാസം തിരിച്ച് പിടിക്കാൻ വിയർപ്പൊഴുക്കണം; സംഘടനയിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കി കോൺഗ്രസ് ചിന്തൻ ശിബിരത്തിന് സമാപനം

യോഗ്യത ഇപ്രകാരം

60 ശതമാനം മാർക്കോടെുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  അപേക്ഷകർക്ക് പത്താം ക്ലാസ്, പ്ശസ്ടു, ഡിഗ്രി തലങ്ങളിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് ഉണ്ടായിരിക്കണം. നിലവിൽ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായ പരിധി, മറ്റ് വിവരങ്ങൾ

27 വയസ്സാണ് അപേക്ഷകരുടെ പ്രായ പരിധി. 1-5-1995-ന് മുൻപ് ജനിച്ചവർ ഇതിലേക്ക് അപേക്ഷിക്കേണ്ടതില്ല. എസ്സി/ എസ്ടി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധി 32 വയസ്സ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി മെയ് 23.
ഉദ്യോഗാർഥികൾ www.federalbank.co.in സന്ദർശിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News