ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്.
ഐപിസി 498എ വകുപ്പ് പ്രകാരം കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ആരോപിച്ച് ഹസിന്‍ രംഗത്തെത്തിയിരുന്നു. പരസ്ത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും ഹാസിന്‍ പുറത്തുവിട്ടിരുന്നു.
അതേസമയം ഹാസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമി ഫേസ്ബുക്കിലൂടെയും, ട്വിറ്ററിലൂടെയും രംഗത്തെത്തുകയും ചെയ്തതോടെ സംഭവം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു.
തന്‍റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, ഇത് തന്നെയും തന്‍റെ കരിയറിനേയും നശിപ്പിക്കാന്‍ വേണ്ടി മനപൂര്‍വ്വമായി ആരോപിക്കുന്നതാണെന്നുമാണ് ഷമി പ്രതികരിച്ചത്.