ന്യൂഡല്‍ഹി: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ ഡല്‍ഹിയില്‍ ഗുണ്ടാ ആക്രമണം. ഡല്‍ഹിയിലെ കട്പുത്തലിയില്‍ വച്ചാണ് ഗുണ്ടാ സംഘം ആനി രാജയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കട്പുത്തലിയിലെ കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ആനി രാജ. അതിനിടെയാണ് ഗുണ്ടാസംഘം അവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഗുണ്ടാസംഘം മര്‍ദ്ദിക്കുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നെന്ന് സി.പി.ഐ ആരോപിച്ചു.
തിങ്കളാഴ്ച രാവിലെ മുതലാണ് കട്പുത്തലി കോളനിയിലെ ചേരി ഒഴിപ്പിക്കാന്‍ ഡല്‍ഹി ഡവലപ്‌മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയത്.