Wedding | വിവാഹത്തലേന്ന് പാർട്ടിക്കിടെ കരണത്തടിച്ചു; പ്രതിശ്രുതവരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി

വിവാഹത്തിന്റെ തലേന്ന് സംഘടിപ്പിച്ച പാർട്ടിയിൽ വധു ബന്ധുവിനൊപ്പം നൃത്തം ചെയ്തതാണ് വരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ വധുവിന്റെ കരണത്തടിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 04:27 PM IST
  • 2021 നവംബറിലായിരുന്നു സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്
  • എന്നാൽ ഇയാളുമായുള്ള വിവാഹത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി തീരുമാനിക്കുകയായിരുന്നു
  • തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ബന്ധുവായ മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടത്തി
Wedding | വിവാഹത്തലേന്ന് പാർട്ടിക്കിടെ കരണത്തടിച്ചു; പ്രതിശ്രുതവരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി

ചെന്നൈ: വിവാഹത്തലേന്ന് പാർട്ടിക്കിടെ കരണത്തടിച്ച പ്രതിശ്രുതവരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. വിവാഹത്തിന്റെ തലേന്ന് സംഘടിപ്പിച്ച പാർട്ടിയിൽ വധു ബന്ധുവിനൊപ്പം നൃത്തം ചെയ്തതാണ് വരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ വധുവിന്റെ കരണത്തടിക്കുകയായിരുന്നു.

2021 നവംബറിലായിരുന്നു സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ ഇയാളുമായുള്ള വിവാഹത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ബന്ധുവായ മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുകയും നിശ്ചയിച്ച സമയത്ത് വിവാഹം നടത്തുകയുമായിരുന്നു.

എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വരൻ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ തല്ലിയ സംഭവത്തിൽ ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News