Gyanvapi Masjid Case Update: ഗ്യാന്‍വാപി മസ്ജിദ് കേസിൽ ഹിന്ദുപക്ഷത്തിന് അനുകൂല വിധിയുമായി വാരാണസി ജില്ലാ കോടതി. ഗ്യാന്‍വാപിയില്‍ കണ്ടെത്തിയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
മുസ്ലീം പക്ഷത്തിന്‍റെ ഹര്‍ജി കോടതി തള്ളി. കേസ് നിലനില്‍ക്കുമെന്ന് വിധിച്ച കോടതി ഈ കേസില്‍ തുടര്‍വാദം സെപ്റ്റംബർ 22ന് മുതല്‍ നടക്കുമെന്നും അറിയിച്ചു. ജില്ലാ ജഡ്ജി എകെ വിശ്വേഷ് ആണ് വിധി പറഞ്ഞത്.
പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരിയുടെ പതിവ് ദർശനത്തിനും ആരാധനയ്ക്കുള്ള ആവശ്യവുമായാണ് അഞ്ച് ഹൈന്ദവ സ്ത്രീകൾ കോടതിയില്‍ പരാതി നല്‍കിയത്. ഈ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി.
Also Read: Gyanvapi Masjid Case: ഗ്യാന്‍വാപി മസ്ജിദ് കേസിൽ സുപ്രധാന തീരുമാനം ഇന്ന്, സുരക്ഷ ശക്തമാക്കി
ഞങ്ങളുടെ വാദം കോടതി അംഗീകരിച്ചതായി കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഹിന്ദു പക്ഷത്തിന്‍റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മുസ്ലീം പക്ഷത്തിന്‍റെ അപേക്ഷ നിരസിച്ചു. ഹർജി നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. ഇനി ഈ കേസിന്‍റെ അടുത്ത വാദം സെപ്റ്റംബർ 22ന് നടക്കും, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദ് കേസിൽ സുപ്രധാന തീരുമാനം വരാനിരിക്കെ പ്രദേശത്ത് സുരക്ഷ അതീവ ശക്തമാക്കിയിട്ടുണ്ട്. വിധിപുറത്തുവരുന്നതിന് മുന്നോടിയായി, ഏതെങ്കിലും തരത്തിലുള്ള അക്രമാസക്തമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും നഗരത്തിലെ ക്രമസമാധാനപാലനത്തിനും വേണ്ടി വാരാണസിയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന് ഹിന്ദു പക്ഷത്തിന്‍റെ അഭിഭാഷകൻ മദൻ മോഹൻ യാദവ് കോടതിയില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ, സമുച്ചയത്തിന്‍റെ വീഡിയോഗ്രാഫി സർവേ നടത്താൻ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. മേയ് 16ന് സർവേ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് മേയ് 19ന് കോടതിയിൽ ഹാജരാക്കി.
ഗ്യാൻവാപി മസ്ജിദ്-ശൃംഗാർ ഗൗരി സമുച്ചയത്തിന്‍റെ വീഡിയോഗ്രാഫി സർവേയിൽ ഒരു ശിവലിംഗം കണ്ടെത്തിയെന്നും എന്നാൽ മുസ്ലീം പക്ഷം അതിനെ എതിർക്കുകയും ജലധാരയാണെന്ന് അവകാശപ്പെടുകയും ചെയ്തതായി ഹിന്ദു പക്ഷം കീഴ്ക്കോടതിയിൽ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...