ന്യൂഡല്‍ഹി: അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ദീപിക പദുകോണ്‍ JNU ക്യാമ്പസില്‍ എത്തിയത് വന്ന വിവാദത്തിന് വഴി തെളിച്ചിരുന്നു.
ബിജെപിയും സോഷ്യല്‍ മീഡിയയും ഈ വിഷയത്തില്‍ രണ്ട് തട്ടിലാണ്. പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യമെന്നും JNUവില്‍ പോയതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചില ബിജെപി നേതാക്കള്‍ പ്രസ്താവിക്കുമ്പോള്‍ ജനാധിപത്യ രാജ്യത്ത് ആര്‍ക്കും എവിടെയും പോകാം, അഭിപ്രായം പറയാമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
എന്നാല്‍, ഈ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രത്യേക നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡെറക് ഒ'ബ്രിയൻ ദീപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
ദീപികയുടെ ചിത്രമായ "Chhapaak" ന്‍റെ 2 ടിക്കറ്റ് തനിക്കൊപ്പം ജോലി ചെയ്യുന്ന രണ്ട് പേര്‍ക്ക് നല്‍കിയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ഈ വിവരം ട്വീറ്റ് ചെയ്ത അദ്ദേഹം #IStandwithDeepika ടാഗും ഉപയോഗിച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 7.30ന് എത്തിയ ദീപിക സബര്‍മതി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചശേഷം ക്യാമ്പസില്‍നിന്നും മടങ്ങി.
അതേസമയം, വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അവര്‍ സംസാരിച്ചില്ല. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷും പങ്കെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം ദീപിക പതിനഞ്ച് മിനിറ്റോളം ചെലവഴിച്ചു. വിദ്യാര്‍ഥി നേതാക്കള്‍ ചിലരുമായി താരം സംസാരിച്ചു
ഇന്ന് റിലീസാകുന്ന ചിത്രമായ "Chhapaak" ന്‍റെ പ്രചരണത്തിനായാണ് ദീപിക ഡല്‍ഹിയില്‍ എത്തിയത്. രണ്ടു ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദീപിക ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചശേഷമാണ് JNU സന്ദര്‍ശിച്ചത്.