CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്നതും പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നതുമടക്കമുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

CM Pinarayi Vijayan: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
Image Credit: CM Oinarayi Vijayan | (Photo: Zee news)

About the Author