ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഐബിപിഎസ് ക്ലർക്കിന്റെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷാ നടപടികൾ ഇന്ന് (ജൂലൈ 1) ആരംഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 21 ആണ്. ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ibps.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ബാങ്കുകളുടെ ക്ലറിക്കൽ കേഡറിലെ സ്ഥാനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന അടുത്ത കോമൺ റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്കായി, പ്രാഥമിക, മെയിൻ ഓൺലൈൻ പരീക്ഷകൾ 2023 ഓഗസ്റ്റ്/സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ താൽക്കാലികമായി ഷെഡ്യൂൾ ചെയ്തിരിക്കുന്നു. അപേക്ഷാ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 21 ആണ്.
ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതിനുള്ള വിൻഡോ ജൂലൈ ഒന്ന് മുതൽ ജൂലൈ 21 വരെയാണ് ലഭ്യമാകുക. എസ് സി/എസ് ടി/പിഡബ്ല്യുബിഡി/ഇഎക്സ്എസ്എം ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് അപേക്ഷാ ഫീസ്. മറ്റുള്ള ഉദ്യോഗാർഥികൾക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്.
ഐബിപിഎസ് ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം
ഐബിപിഎസിന്റെ ഔദ്യോഗിക സൈറ്റ് ibps.in സന്ദർശിക്കുക.
ഹോംപേജിൽ, സിആർപി ക്ലർക്കിന് വേണ്ടിയുള്ള അപേക്ഷയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷ സമർപ്പിക്കുക.
അപേക്ഷാ ഫീസ് അടച്ച് സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്‌ത് പിന്നീടുള്ള ആവശ്യത്തിനായി അതിന്റെ ഹാർഡ് കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...