Racial Assault: അമേരിക്കയിലെ ടെക്‌സാസിൽ ഇന്ത്യൻ-അമേരിക്കൻ സ്ത്രീകളെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
പ്ലാനോയില്‍നിന്നുള്ള എസ്മെറാൾഡ അപ്‌ടൺ എന്ന സ്ത്രീയാണ് ഇന്ത്യന്‍ -അമേരിക്കൻ വനിതകളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. അമേരിക്കയില്‍ ഇന്ത്യക്കാരുടെ സാന്നിധ്യത്തെ വെല്ലുവിളിച്ച അവര്‍ സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറയുകയും അവരെ ആക്രമിക്കുകയും തോക്ക് ചൂണ്ടുകയും വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ, സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തിയ സ്ത്രീയേയും അവര്‍ ആക്രമിച്ചു.
Also Read: Russia-Ukraine War: യുക്രൈൻ വിഷയത്തിൽ റഷ്യയ്‌ക്കെതിരെ യുഎന്നിൽ ആദ്യമായി വോട്ടുചെയ്ത് ഇന്ത്യ
അമേരിക്കയില്‍ വര്‍ദ്ധിക്കുന്ന ഇന്ത്യക്കാരുടെ സാന്നിധ്യമാണ് സ്ത്രീയെ പ്രകോപിപ്പിച്ചത്. എവിടെയും നിങ്ങള്‍ ****** ഇന്ത്യാക്കാരാണ് എന്നാണ് സ്ത്രീ ആക്രോശിച്ചത്. ഇന്ത്യൻ-അമേരിക്കൻ സ്ത്രീകൾക്കെതിരെ വംശീയാധിക്ഷേപം നടത്തുന്നതിനിടെ "ഇന്ത്യയിൽ ജീവിതം വളരെ മഹത്തരമാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങൾ ***** ഇവിടെയുള്ളത്? എന്നവര്‍ ആക്രോശിച്ചു.
“ഈ ***** ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നത് അവർക്ക് മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നതിനാലാണ്, പക്ഷേ അവർ ഇന്ത്യയിൽ മികച്ച ജീവിതം നയിക്കുന്നില്ല. നിങ്ങള്‍ ****** ഇന്ത്യക്കാരാണ് എല്ലായിടത്തും", അപ്‌ടൺ പറയുന്നത് വീഡിയോയിൽ കേൾക്കാം. സ്വയം താനൊരു മെക്സിക്കന്‍ അമേരിക്കന്‍ ആണെന്നും അമേരിക്കയില്‍ ജനിച്ചവള്‍ ആണെന്നും നിങ്ങള്‍ അമേരിക്കയിലാണോ ജനിച്ചത് എന്നും അവര്‍ ചോദിക്കുന്നുണ്ട്.
വീഡിയോ റെക്കോര്ഡ് ചെയ്ത സ്ത്രീയേയും അവര്‍ ഭീഷണിപ്പെടുത്തി. ഫോണ്‍ ഓഫാക്കുക, അല്ലെങ്കില്‍ **** വെടിവയ്ക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.
വീഡിയോ കാണാം (വീഡിയോയിൽ അധിക്ഷേപകരമായ ഭാഷ അടങ്ങിയിരിക്കുന്നു)
A racist woman in Texas harasses a group of Indian people just for having accents.
This behavior is absolutely repulsive. pic.twitter.com/ZvX3mdQ6Wm
— Fifty Shades of Whey (@davenewworld_2) August 25, 2022
ടെക്‌സാസിലെ പ്ലാനോ റസ്റ്റോറന്റിന് പുറത്തായിരുന്നു സംഭവം. സംഭവത്തില്‍ പ്ലാനോയിലെ എസ്മെറാൾഡ അപ്ടനെ പോലീസ് അറസ്റ്റ് ചെയ്തു. മോശം പെരുമാറ്റത്തിനും ആക്രമണത്തിനും തീവ്രവാദ ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
10,000 ഡോളറിന്‍റെ ബോണ്ട് നല്‍കി ഒരു ദിവസം അപ്‌ടൺ വ്യാഴാഴ്ച സിറ്റി ജയിലിൽ തുടർന്നു.
ASSAULT ARREST
On Thursday, August 25, 2022, at approximately 3:50 p.m., Plano Police Detectives arrested Esmeralda Upton of Plano on one charge of Assault Bodily Injury and one for Terroristic Threats and is being held on a total bond amount of $10,000. A jail photo is attached. pic.twitter.com/cEj9RwWdt1— Plano Police (Texas) (@PlanoPoliceDept) August 25, 2022
അതേസമയം,സംഭവത്തില്‍ പ്രതികരണവുമായി കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (Council on American-Islamic Relations (CAIR) രംഗത്തെത്തി.
സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കാൻ നിയമപാലകരോട് ആവശ്യപ്പെട്ടു.
"പ്ലാനോയില്‍ നാല് ഇന്ത്യൻ-അമേരിക്കൻ സ്ത്രീകൾക്കെതിരായി നടന്ന വംശീയ അധിക്ഷേപത്തിന്‍റെയും ശാരീരിക പീഡനത്തിന്‍റെയും തോത് ശരിക്കും ഭയാനകമാണ്. നോർത്ത് ടെക്‌സാസിൽ ഇത്തരത്തിലുള്ള വിദ്വേഷത്തിന് സ്ഥാനമില്ല. ഈ സംഭവം വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കാൻ ഞങ്ങൾ നിയമപാലകരോട് ആവശ്യപ്പെടുന്നു", സിഎഐആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസാൻ സയ്യിദ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...