India COVID Update : രാജ്യത്ത് പ്രതിദിന കോവിഡ് രോഗബധിതരുടെ എണ്ണം വീണ്ടും നാല്പത്തിനായിരത്തിന് മുകളിൽ

കഴിഞ്ഞ 24 മണിക്കൂറുകളിൽ 817 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 30, 2021, 09:58 AM IST
  • ഇന്ന് 45,951 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • ഇന്നലെ രാജ്യത്ത് 37,566 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ 817 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചു.
  • ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 4 ലക്ഷം കടന്നു.
India COVID Update : രാജ്യത്ത് പ്രതിദിന കോവിഡ് രോഗബധിതരുടെ എണ്ണം വീണ്ടും നാല്പത്തിനായിരത്തിന് മുകളിൽ

New Delhi : രാജ്യത്തെ പ്രതിദിന കോവിഡ് (Covid 19)  കേസുകൾ വീണ്ടും നാല്പത്തിനായിരത്തിന് മുകളിലേക്ക് ഉയർന്നു. ഇന്ന് 45,951 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്ത് 37,566 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 817 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചു. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 4 ലക്ഷം കടന്നു.

അതെസമയം കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം (Delta Plus Variant) രാജ്യത്ത് ആശങ്ക സൃഷ്ടിക്കുകയാണ്. വാക്‌സിനും പ്രത്യേക മരുന്നുകള്‍ക്കും ഈ വകഭേദം വിധേയമല്ലെന്ന വിദഗ്ധരുടെ വിലയിരുത്തലാണ് ഇതിന്റെ പ്രധാന അടിസ്ഥാനം. 2020 ഡിസംബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റയില്‍നിന്ന് വകഭേദം സംഭവിച്ച വൈറസാണ് ഡെല്‍റ്റ പ്ലസ്. നിലവില്‍ 12ഓളം സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു. 50ഓളം ജീവനും കവര്‍ന്നിരുന്നു.

ALSO READ: Covid Third Wave: ഡെല്‍റ്റ പ്ലസ് വകഭേദം ഭീഷണി, ജാഗ്രത കൈവിടരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

എന്നാല്‍, ലോകത്ത് ഡെല്‍റ്റ പ്ലസ് മാത്രമല്ല ആശങ്ക സൃഷ്ടിക്കുന്നതെന്നാണ് പുതിയ വിവരം. ഡെല്‍റ്റ പ്ലസിനെ പോലെയല്ലെങ്കിലും രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ വീണ്ടും നിശ്ചലമാക്കാന്‍ കഴിയുന്ന മറ്റു വകഭേദങ്ങള്‍ കൂടിയുണ്ടെന്നാണ് കണ്ടെത്തല്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിടുന്ന വിവരം അനുസരിച്ച് ആല്‍ഫ. ബീറ്റ, ഡെല്‍റ്റ എന്നിവയാണ് ആ വകഭേദങ്ങള്‍. 

ALSO READ: Covid Third Wave: കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ കോവിഡ്​ വ്യാപന ഭീഷണിയില്‍, മുന്നറിയിപ്പുമായി US ഗവേഷക

രാജ്യത്ത് രണ്ടാംതരംഗത്തില്‍ (Covid Second Wave) ഡെല്‍റ്റ വകഭേദം നാശം സൃഷ്ടിച്ചുകഴിഞ്ഞു. ഡെല്‍റ്റയുടെ വകഭേദമായ ഡെല്‍റ്റ പ്ലസാണ് പുതിയ ആശങ്കയുടെ ഉറവിടം. മറ്റു വൈറസിനേക്കാള്‍ അതിവേഗം ഇവക്ക് പടര്‍ന്നുപിടിക്കാനാകും. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തെക്കുറിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. 2020 ഡിസംബറില്‍ യു.എസില്‍ കണ്ടെത്തിയ വകഭേദമാണ് ആല്‍ഫ. യു.കെയാണ് വൈറസിന്റെ ഉറവിടം.

ALSO READ: Covid Delta Plus variant vaccine efficacy: ഡെൽറ്റ പ്ലസിനോട് ഏറ്റമുട്ടാൻ ഇപ്പോഴത്തെ കോവിഡ് വാക്സിനുകൾക്കാവില്ലെന്നത് അടിസ്ഥാന രഹിതമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ചീഫ്

വാക്സീനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടരുന്നതിനിടെ ഇന്ത്യയിലേക്ക് നാലമാത്തെ വാക്സീൻ ഉടനെ എത്തിയേക്കും. യുഎസ് നിർമ്മിത മോഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ ഡിസിജിഐ ഉടനെ അനുമതി നൽകിയേക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി സിപ്ലയാണ് മോഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിൽക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News