കാന്‍പൂരില്‍ അജ്മീര്‍-സിയാല്‍ഡ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി രണ്ട് മരണം, 65 പേര്‍ക്ക് പരുക്ക്

കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി രണ്ട് പേർ മരിച്ചു.  65 പേര്‍ക്ക് പരുക്ക്. അജ്മീര്‍-സിയാല്‍ഡ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസി(12988)ന്‍റെ 15 ബോഗികളാണ് പാളം തെറ്റിയത്. കാണ്‍പൂരിന് സമീപത്തെ റൂറയില്‍ പുലര്‍ച്ചെ 5:20നാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം തുടരുകയാണ്​.

Last Updated : Dec 28, 2016, 12:03 PM IST
കാന്‍പൂരില്‍ അജ്മീര്‍-സിയാല്‍ഡ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി രണ്ട് മരണം, 65 പേര്‍ക്ക് പരുക്ക്

കാണ്‍പൂര്‍: കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി രണ്ട് പേർ മരിച്ചു.  65 പേര്‍ക്ക് പരുക്ക്. അജ്മീര്‍-സിയാല്‍ഡ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസി(12988)ന്‍റെ 15 ബോഗികളാണ് പാളം തെറ്റിയത്. കാണ്‍പൂരിന് സമീപത്തെ റൂറയില്‍ പുലര്‍ച്ചെ 5:20നാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം തുടരുകയാണ്​.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിനുള്ള കാരണമെന്തെന്ന് അറിയില്ലെന്നും പരുക്കേറ്റവരുടെ എണ്ണം ഇനിയും വര്‍ധിക്കാമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന്‍ റൂട്ടിലെ ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ പുരോഗതി വിലയിരുത്തി വരികയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. അപകട കാരണത്തെക്കുറിച്ച്​ അന്വേഷണം നടത്തുമെന്നും അപകടത്തിൽപെട്ടവർക്ക്​ സാമ്പത്തിക സഹായം നൽകുമെന്നും സുരേഷ്​ പ്രഭു പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരെ കുറിച്ചും മറ്റു വിവരങ്ങളും അറിയാനായി റെയില്‍വേ ഹെല്‍പ്പ് ലൈന്‍ അരംഭിച്ചിട്ടുണ്ട്. താഴെ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ കാണാം.

കഴിഞ്ഞ മാസം 20 ന് കാണ്‍പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലെ പൊഖ്‌റായനില്‍ വെച്ച് പട്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്‍റെ 14 കോച്ചുകള്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ നടുക്കം വി്ട്ടുമാറും മുന്‍പാണ് ഇന്നത്തെ അപകടവും ഉണ്ടായിരിക്കുന്നത്.

 

 

 

 

Trending News