Karnataka Election 2023 : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും ; മെയ് 13ന് വോട്ടെണ്ണൽ

Karnataka Election 2023 Dates :  നിലവിലെ കർണാടക സർക്കാരിന്റെ കാലാവധി മെയ് 24 ന് പൂർത്തിയാകും.  224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 12:57 PM IST
  • വോട്ടെണ്ണൽ മെയ് 13 ന് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • ഇന്ന്, മാർച്ച് 29 ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ടത്.
  • നിലവിലെ കർണാടക സർക്കാരിന്റെ കാലാവധി മെയ് 24 ന് പൂർത്തിയാകും.
  • 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Karnataka Election 2023 : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും ; മെയ് 13ന് വോട്ടെണ്ണൽ

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  മെയ് 10 ന് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ  പ്രഖ്യാപിച്ചു. വോട്ടെണ്ണൽ മെയ് 13 ന് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന്, മാർച്ച് 29 ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ടത്. നിലവിലെ കർണാടക സർക്കാരിന്റെ കാലാവധി മെയ് 24 ന് പൂർത്തിയാകും. 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

നിലവിൽ കർണാടക നിയമസഭയിൽ ഭാരതീയ ജനത പാർട്ടിക്ക് (ബിജെപി)  119 സീറ്റുകളും  കോൺഗ്രസിന് 75  സീറ്റുകളും    കോൺഗ്രസിന്റെ സഖ്യകക്ഷികളായ ജെഡിഎസിന് 28 സീറ്റുകളുമാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും സഖ്യകക്ഷിയായ ജെഡി(എസും) ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളും കൊണ്ടുള്ള വാക്ക്പോരുകൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞു.

ALSO READ: Congress Protest: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ പ്രതിഷേധം; കോൺ​ഗ്രസിന്റെ രാജ്യവ്യാപക സമരം ഇന്ന് മുതൽ

കർണാടകയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കീഴിലുള്ള ബിജെപി സർക്കാർ വീണ്ടും ഭരണത്തിലേക്ക് എത്താനുള്ള കഠിന പരിശ്രമത്തിലാണ്. മുസ്ലീം സമുദായത്തിന് മതാടിസ്ഥാനത്തിലുള്ള സംവരണം ഒഴിവാക്കി ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക് സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത്  ബിജെപിക്ക് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മു​സ്‌​ലിം​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന നാ​ലു​ശ​ത​മാ​നം ഒ.​ബി.​സി സം​വ​ര​ണം റദ്ദാക്കി പ​ത്ത്​ ശ​ത​മാ​നം വ​രു​ന്ന മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ല്‍ ഉൾപ്പെടുത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News