ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷിക്കുന്ന കേരളത്തിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് മോദി ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
''കേരളപ്പിറവി ആശംസകള്‍ ! കേരളത്തിലെ ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ എല്ലാ അഭിലാഷങ്ങളും വരും നാളുകളില്‍ പൂര്‍ത്തീകരിക്കപ്പെടട്ടെ'' - നരേന്ദ്ര മോദി കുറിച്ചു
കേരളപ്പിറവി ആശംസകള്‍ ! കേരളത്തിലെ ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ എല്ലാ അഭിലാഷങ്ങളും വരും നാളുകളില്‍ പൂര്‍ത്തീകരിക്കപ്പെടട്ടെ.
— Narendra Modi (@narendramodi) November 1, 2018
Kerala Piravi greetings! Kerala has a wonderful culture and has always emphasised on human empowerment. It’s people have brought immense pride to India. I pray for the progress and prosperity of the people of Kerala. May all their aspirations be fulfilled in the times to come.
— Narendra Modi (@narendramodi) November 1, 2018
കേരളത്തോടൊപ്പ൦ കര്‍ണ്ണാടക, മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെയും പിറന്നാളാണ് നവംബര്‍ 1. ഈ സംസ്ഥാനങ്ങളെയും അവരുടെ പ്രാദേശിക ഭാഷയില്‍ മോദി ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷ്യദ്വീപ്, പോണ്ടിച്ചേരി, ആന്‍റമാന്‍ നിക്കോബാര്‍ എന്നിവയും രൂപീകരിക്കപ്പെട്ടത് നവംബര്‍ ഒന്നിന് തന്നെയാണ്.