Patna: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ദുംക ട്രഷറി തട്ടിപ്പ് കേസില്‍ RJD അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി Tejashwi Yadav...
ലാലു പ്രസാദ് യാദവിന് (Lalu Prasad Yadav) ജാമ്യം ലഭിച്ചതോടെ തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് തേജസ്വി യാദവ് (Tejashwi Yadav) അഭിപ്രായപ്പെട്ടു. "അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഹൈക്കോടതിയോട് നന്ദി പറയുന്നു', തേജസ്വി യാദവ് പറഞ്ഞു.
അദ്ദേഹം ശിക്ഷയുടെ പകുതിയും പിന്നിട്ടതായും സാധാരണക്കാര്‍ സന്തുഷ്ടരാണെന്നും അവരുടെ മിശിഹാ പുറത്തെത്തിയെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
We were confident that we'll get justice. Lalu ji has served half of his sentence, High Court granted him bail on that ground. We thank High Court. He's admitted at AIIMS. We are happy he got bail but we are worried about his health: Tejashwi Yadav, Lalu Yadav's son & RJD leader pic.twitter.com/HDRGeWedcE
— ANI (@ANI) April 17, 2021
കഴിഞ്ഞ ഫെബ്രുവരി 19ന് ഹൈക്കോടതി ലാലുവിന്‍റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കേസില്‍ ജയില്‍ ശിക്ഷയുടെ പകുതി കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമാകും ജാമ്യം അനുവദിക്കാനാവുക എന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ശനിയാഴ്ച കോടതി കേസ് പരിഗണിക്കവെ, കേസിലെ പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷമാണ് ലാലു പ്രസാദിനെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ ലാലു പ്രസാദ് ജാമ്യം നേടിയിട്ടുണ്ട്. അതേസമയം ലാലു പ്രസാദ് യാദവ് ഡല്‍ഹി AIIMSല്‍ ചികിത്സയിലാണ്.
1991 നും 1996 നും ഇടയില്‍ ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ദുംക ട്രഷറിയില്‍നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് ഇപ്പോള്‍ ജാമ്യം ലഭിച്ച കേസ്.
Also read: കാലിത്തീറ്റ കുംഭകോണം; ദുംക കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം, ജയിൽ മോചിതനായേക്കും
എന്നാല്‍ ജാമ്യ കാലയളവില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാനോ, മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാനോ സാധിക്കില്ലെന്ന് കോടതി നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. ഇവയില്‍ എതെങ്കിലും ഒന്ന് ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി ലാലുവിനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് ജാമ്യ ഉത്തരവിനിടെ ജസ്റ്റിസ് അപരേഷ് കുമാര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.