80 ദിവസങ്ങളുടെ നീണ്ട ഇടവേള... പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്

80 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്!!

Last Updated : Jun 7, 2020, 11:54 PM IST
  • കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ധന വിലയിലെ തുടര്‍ച്ചയായുള്ള മാറ്റങ്ങള്‍ താല്‍കാലികകമായി നിര്‍ത്തിവച്ചിരുന്നു.
80 ദിവസങ്ങളുടെ നീണ്ട ഇടവേള... പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: 80 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്!!

ലോക്ക്ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. 60 പൈസ വീതമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും റീടെയ്ല്‍ വില കൂടിയത്. മാര്‍ച്ച്‌ 16നാണ് അവസാനമായി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമുണ്ടായത്. 

കൊറോണ: സംസ്ഥാനത്ത് വീണ്ടുമൊരു ജീവന്‍ പൊലിഞ്ഞു, ആകെ മരണം 16

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ധന വിലയിലെ തുടര്‍ച്ചയായുള്ള മാറ്റങ്ങള്‍ താല്‍കാലികകമായി നിര്‍ത്തിവച്ചിരുന്നു. സെസ് അല്ലെങ്കില്‍ വാറ്റ് വര്‍ധിച്ചപ്പോള്‍ മാത്രമാണ് ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ വ്യത്യാസം രേഖപ്പെടുത്തിയത്. 

പെട്രോള്‍-ഡീസല്‍ വിലയുടെ എക്സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം യഥാക്രമം 10 രൂപയും 13 രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാലിത്, റീടെയ്ല്‍ ബാധിച്ചിട്ടില്ല. 

നഗരം, പെട്രോള്‍ വില, ഡീസല്‍ വില എന്ന ക്രമത്തില്‍:

കൊച്ചി - 72.32, 66.48
ന്യൂഡല്‍ഹി - 71.86, 69.99
മുംബൈ - 78.91, 68.79
ചെന്നൈ -76.07, 68.74
ഹൈദരാബാദ് - 74.61, 68.42
ബാംഗളൂരൂ -74.18, 66.54

Trending News