PM Kisan 13th Installment Latest News: പിഎം കിസാന്‍ 13-ാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കി, തുക ലഭിച്ചുവോ? എങ്ങിനെ അറിയാം?

PM Kisan 13th Installment Latest News: ബിജെപി സർക്കാര്‍ കൃഷിയെ ആധുനികതയുമായി ബന്ധിപ്പിക്കുകയാണ്. ഭാവിയിലേക്ക് കൃഷി ഒരുക്കുന്നു. 2014ൽ ഇന്ത്യയുടെ കാർഷിക ബജറ്റ് 25,000 കോടിയായിരുന്നു. എന്നാല്‍, 2023 ല്‍ അത് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടിയിലധികം രൂപയായി വര്‍ദ്ധിച്ചു, പ്രധാനമന്ത്രി പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 07:17 PM IST
  • 2014 മുതൽ രാജ്യം കാർഷികരംഗത്ത് അർത്ഥവത്തായ മാറ്റത്തിലേക്ക് തുടർച്ചയായി നീങ്ങുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
PM Kisan 13th Installment Latest News: പിഎം കിസാന്‍ 13-ാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കി, തുക ലഭിച്ചുവോ? എങ്ങിനെ അറിയാം?

PM Kisan 13th Installment Latest Update: കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത...!! പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ  13-ാം ഗഡു പുറത്തിറക്കി. പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 13-ാം ഗഡുവായി 2000 രൂപ കർണാടകയിലെ ബെലഗാവിയിൽ നടന്ന ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി രാജ്യത്തെ 8 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി.

ഇന്ത്യയിലെ എല്ലാ കർഷകരും ഇന്ന് ബെലഗാവിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്  ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ നിന്ന് കോടിക്കണക്കിന് കർഷകർക്ക് 16,000 കോടിയിലധികം രൂപയാണ് നൽകിയത്. ഈ ഗഡു ഹാപ്പി ഹോളി ആണ്, പ്രധാനമന്ത്രി പറഞ്ഞു, 

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ, NDA സര്‍ക്കാര്‍ 2.5 ലക്ഷം കോടിയിലധികം രൂപ രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. സ്ത്രീ കർഷകർക്ക് 50,000 കോടിയിലധികം വായ്പ നൽകിയത് ശ്രദ്ധേയമാണ്, പ്രധാനമന്ത്രി  പറഞ്ഞു. 

2014 മുതൽ രാജ്യം കാർഷികരംഗത്ത് അർത്ഥവത്തായ മാറ്റത്തിലേക്ക് തുടർച്ചയായി നീങ്ങുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി സർക്കാര്‍ കൃഷിയെ ആധുനികതയുമായി ബന്ധിപ്പിക്കുകയാണ്. ഭാവിയിലേക്ക് കൃഷി ഒരുക്കുന്നു. 2014ൽ ഇന്ത്യയുടെ കാർഷിക ബജറ്റ് 25,000 കോടിയായിരുന്നു. എന്നാല്‍, 2023 ല്‍ അത് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടിയിലധികം രൂപയായി വര്‍ദ്ധിച്ചു, പ്രധാനമന്ത്രി പറഞ്ഞു.  

കേന്ദ്ര സര്‍ക്കാര്‍ സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകി, അതിന്‍റെ പ്രയോജനം കർഷകർക്കും നൽകുന്നു, ജൻ-ധൻ ബാങ്ക് അക്കൗണ്ടുകളോ, മൊബൈൽ കണക്ഷനുകളുടെ വർദ്ധനവോ, ആധാറോ ഇല്ലായിരുന്നെങ്കിൽ ഇതെല്ലാം സാധ്യമാകുമായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമോ? പ്രധാനമന്ത്രി ചോദിച്ചു.  

രാജ്യത്തെ നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). കർഷക കുടുംബങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുകൂല്യങ്ങൾ കര്‍ഷകര്‍ക്ക് നല്‍കുന്നു.  

ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ  12 തവണയാണ്  2,000  രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്.  ഈ തുകയുടെ  അവസാന ഗഡു കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഇപ്പോള്‍ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡുവാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. 
 
ഓരോ വര്‍ഷത്തേയും കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡുക്കള്‍ വിതരണം ചെയ്യുന്നതിന് സമയപരിധി  സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ആദ്യ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെ, രണ്ടാമത്തേത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ, മൂന്നാമത്തേത് ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയാണ് നല്‍കി വരുന്നത്.   
 
പണം ലഭിച്ചോ ഇല്ലയോ എന്ന് എങ്ങിനെ പരിശോധിക്കാം? 

പ്രധാനമന്ത്രി കിസാൻ സമ്മാൻ ഗുണഭോക്താക്കൾ ആദ്യം pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 

ഇതിനുശേഷം ഹോംപേജിന്‍റെ വലതുവശത്തുള്ള ഫാർമേഴ്സ് കോർണറിൽ ക്ലിക്ക് ചെയ്യണം.

ഇതിനുശേഷം, കർഷക കോർണറിലെ ഗുണഭോക്തൃ പട്ടിക തിരഞ്ഞെടുക്കേണ്ടതുണ്ട്.

തുടർന്ന് നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവയുടെ വിശദാംശങ്ങൾ നൽകേണ്ടിവരും.

ഇതിനുശേഷം, ഗെറ്റ് റിപ്പോർട്ടിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ തന്നെ ഗുണഭോക്താക്കളുടെ പട്ടിക നിങ്ങളുടെ മുന്നിലെത്തും. നിങ്ങൾക്ക് പട്ടികയിൽ നിങ്ങളുടെ പേര് പരിശോധിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News