മുംബൈ വിമാനത്താവളത്തിൽ വിമാനം റൺവെയിൽ നിന്നും തെന്നിമാറി; മൂന്ന് പേർക്ക് പരിക്ക്

Mumbai Airport Aircraft Crash : ആറ് യാത്രക്കാരുമായി എത്തിയ വിമാനമാണ് അപകടത്തിൽപെട്ടത്

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 06:53 PM IST
  • ഇന്ന് സെപ്റ്റംബർ 14 വ്യാഴാഴ്ചയോടെ അപകടം സംഭവിക്കുന്നത്.
  • മൂന്ന് പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.
  • ആറ് യാത്രക്കാരുമായി എത്തിയ വിമാനമാണ് അപകടത്തിൽപെട്ടത്.
മുംബൈ വിമാനത്താവളത്തിൽ വിമാനം റൺവെയിൽ നിന്നും തെന്നിമാറി; മൂന്ന് പേർക്ക് പരിക്ക്

മുംബൈ : വിശാഖപട്ടണത്തിൽ നിന്നുമെത്തിയ പ്രൈവറ്റ് വിമാനം മുംബൈ വിമാനത്താവളത്തിൽ റെൺവെയിൽ നിന്നും തെന്നിമാറി. മുംബൈ വിമാനത്താവളത്തിലെ റൺവെ 27ൽ വിമാനം ലാൻഡ് ചെയ്യവെയാണ് അപകടം. ഇന്ന് സെപ്റ്റംബർ 14 വ്യാഴാഴ്ചയോടെ അപകടം സംഭവിക്കുന്നത്. മൂന്ന് പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ആറ് യാത്രക്കാരുമായി എത്തിയ വിമാനമാണ് അപകടത്തിൽപെട്ടത്.

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. വിശാഖപട്ടത്തിൽ നിന്നുമെത്തിയ വിമാനമാണ് അപകടത്തിൽപെട്ടത്. രണ്ട് കാബിൻ ക്രീ അംഗങ്ങൾ ഉൾപ്പെടെ എട്ട് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മഴയെ തുടർന്നാണ് റൺവെയിൽ തെന്നില്ലുണ്ടായിരുന്നതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് എയർപോർട്ട് ഡ്യൂട്ടി ഓഫീസർ അറിയിച്ചത്. അപകടത്തെ തുടർന്ന് റൺവെ 27 താൽക്കാലികമായി അടച്ചു. വിമാനങ്ങൾ വഴി തിരിച്ച് വിട്ടേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News