തമിഴ്നാടിനെ ശശികല നയിക്കുമോ? നിര്‍ണായക എ.ഐ.എ.ഡി.എം.കെ പാർട്ടി എം.എൽ.എമാരുടെ യോഗം നാളെ

മുഖ്യമന്ത്രിയായി എഐഎഡിഎംകെ അധ്യക്ഷ ശശികല നടരാജൻ ചുമതല ഏൽക്കുമെന്ന് സൂചന. എഐഎഡിഎംകെ എംഎൽഎമാരുടെ നിര്‍ണായക യോഗം നാളെ ചേരും. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ച് പ്രമേയം പാസാക്കിയേക്കുമെന്നും സത്യപ്രതിജ്ഞ ഈ മാസം തന്നെയുണ്ടാകുമെന്നും സൂചന.

Last Updated : Feb 4, 2017, 03:46 PM IST
തമിഴ്നാടിനെ ശശികല നയിക്കുമോ? നിര്‍ണായക എ.ഐ.എ.ഡി.എം.കെ പാർട്ടി എം.എൽ.എമാരുടെ യോഗം നാളെ

ചെന്നൈ: മുഖ്യമന്ത്രിയായി എഐഎഡിഎംകെ അധ്യക്ഷ ശശികല നടരാജൻ ചുമതല ഏൽക്കുമെന്ന് സൂചന. എഐഎഡിഎംകെ എംഎൽഎമാരുടെ നിര്‍ണായക യോഗം നാളെ ചേരും. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ച് പ്രമേയം പാസാക്കിയേക്കുമെന്നും സത്യപ്രതിജ്ഞ ഈ മാസം തന്നെയുണ്ടാകുമെന്നും സൂചന.

ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പന്നീർസെൽവം ചിന്നമ്മക്കായി ഒഴിയേണ്ടിവരും. ശശികല മുഖ്യമന്ത്രിയാവണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഉചിതമായ സമയത്ത് സ്ഥാനം ഏറ്റെടുക്കാമെന്നായിരുന്നു ശശികലയുടെ പ്രതികണം. ജെല്ലിക്കെട്ട് വിഷയത്തിൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയേറ്റ സമയമാണ് ശശികല മുഖ്യമന്ത്രിയാവാൻ തെരഞ്ഞെടുത്തിരിക്കുന്നത്. 

ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതോടെ മുഖ്യമന്ത്രി പനീര്‍ശെല്‍‌വത്തിന്റെ പ്രതിച്ഛായയും ഉയര്‍ന്നിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ അടക്കമുള്ളവര്‍ പനീര്‍‌ശെല്‍‌വത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടെ ശശികലയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയേല്‍ക്കുന്നുവെന്ന സൂചനയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ജയലളിതയുടെ വിശ്വസ്ഥരായിരുന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥരായിരുന്ന ഷീലാ ബാലകൃഷ്ണനോടും വെങ്കിട്ടരാമനോടും രാമലിംഗത്തോടും രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്.

Trending News