SBI യുടെ എ‌ടി‌എം കാർ‌ഡിൽ‌ പുതിയ സവിശേഷത; ഇനി ഒരു ചതിയും നടക്കില്ല..!

ഈ പുതിയ സവിശേഷത വഴി എടി‌എം കാർഡ് ഉപയോക്താക്കൾക്ക് അവരുടെ കാർഡിലെ എല്ലാ ഇടപാടുകളും SMS വഴി മാത്രം തടയാൻ കഴിയും.  

Last Updated : Sep 11, 2020, 10:07 AM IST
    • ഈ പുതിയ സവിശേഷത വഴി എടി‌എം കാർഡ് ഉപയോക്താക്കൾക്ക് അവരുടെ കാർഡിലെ എല്ലാ ഇടപാടുകളും SMS വഴി മാത്രം തടയാൻ കഴിയും.
SBI യുടെ  എ‌ടി‌എം കാർ‌ഡിൽ‌ പുതിയ സവിശേഷത; ഇനി ഒരു ചതിയും നടക്കില്ല..!

ന്യുഡൽഹി: എടിഎമ്മുകളിൽ ക്യാഷ് പിൻവലിക്കൽ (Cash Withdrawal) സുരക്ഷിതമാക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ SBI തങ്ങളുടെ എടിഎം കം ഡെബിറ്റ് കാർഡിൽ പുതിയ സുരക്ഷാ സവിശേഷത (New feature) ഏർപ്പെടുത്തി. ഈ സവിശേഷതയ്ക്ക് ശേഷം എടിഎം കാർഡിൽ നിന്നുള്ള തട്ടിപ്പിനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതായിട്ടുണ്ട്.  

പുതിയ സവിശേഷത ഇതാണ് 

ഈ പുതിയ സവിശേഷത വഴി എടി‌എം കാർഡ് ഉപയോക്താക്കൾക്ക് അവരുടെ കാർഡിലെ എല്ലാ ഇടപാടുകളും SMS വഴി മാത്രം തടയാൻ കഴിയും. ഇതിന്റെ അടിസ്ഥാനത്തിൽ എടിഎം കാർഡ് നഷ്ടപ്പെട്ടാൽ കാർഡ് കിട്ടുന്ന ആൾക്ക് ഒരു ഇടപാടുകളും നടത്താൻ കഴിയില്ല.  കൂടാതെ  സാഹചര്യത്തിൽ, ഒരു വ്യക്തിക്കും ഇതുമായി വഞ്ചനാപരമായ ഇടപാടുകൾ നടത്താൻ കഴിയില്ല. ഇതുകൂടാതെ, കസ്റ്റമർ കെയറിൽ വിളിച്ചോ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴിയോ അതുമല്ലെങ്കിൽ SBI Quick ആപ്പിന്റെ സഹായത്തോടെയോ കാർഡ് ബ്ലാക് ചെയ്യാൻ കഴിയും.  

Also read: EPFO വരിക്കാർക്കായി ഇതാ ഒരു Good News... 

പുതിയ Feature എങ്ങനെ ഉപയോഗിക്കാം?

ഈ സേവനം ഉപയോഗിക്കുന്നതിന് എസ്‌ബി‌ഐ ഉപഭോക്താക്കൾ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അവരുടെ മൊബൈൽ ഫോൺ നമ്പറിൽ നിന്ന് ഒരു SMS അയയ്‌ക്കേണ്ടതാണ്. ഇനി നിങ്ങൾ ബാങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, <REG> <space> നിങ്ങളുടെ അക്കൗണ്ട് നമ്പറും കൂടി  09223488888 ഈ നമ്പറിലേക്ക് SMS അയച്ച് രജിസ്റ്റർ ചെയ്യുക.

ട്വീറ്ററിലൂടെയാണ് ബാങ്ക് ഈ വിവരങ്ങൾ നൽകിയത് 

പുതിയ feature ന്റെ സവിശേഷതയെക്കുറിച്ച് ബാങ്ക് ട്വീറ്റ് ചെയ്തിരുന്നു.  'ഞങ്ങളുടെ ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിന് ഒരു പുതിയ സൗകര്യം അവതരിപ്പിക്കുന്നു. എടി‌എം വഴി #BalanceEnquiry or #MiniStatement നായി  ഞങ്ങൾക്ക് അഭ്യർത്ഥന ലഭിച്ചാൽ ഞങ്ങൾ ഞങ്ങളുടെ ഉപയോക്താക്കൾക്ക് SMS അലേർട്ടുകൾ അയയ്ക്കും. അതുവഴി ഒരു പക്ഷേ അവരല്ല ആ ഇടപാട് നടത്തുന്നതെങ്കിൽ പെട്ടെന്ന് തന്നെ അവര്ക്ക് അവരുടെ #DebitCard ബ്ലാക് ചെയ്യാൻ കഴിയും. 

Also read: SBI ൽ നിങ്ങൾക്ക് കുട്ടികൾക്കായി അക്കൗണ്ട് പെട്ടെന്ന് തുറക്കാം..!

എസ്എംഎസ് ഓപ്ഷൻ നിരവധി ആനുകൂല്യങ്ങളോടെയാണ് വരുന്നത്.  ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ ചെക്ക് ബുക്കിനായി ഈ ഓപ്ഷൻ ഉപയോഗിക്കാം കൂടാതെ കഴിഞ്ഞ ആറുമാസത്തെ അക്കൗണ്ട് വിശദാംശങ്ങൾ, ഭവനവായ്പ, വിദ്യാഭ്യാസ പലിശ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്കുള്ള അഭ്യർത്ഥന അയയ്ക്കാം.

Trending News