SBI PO Recruitment 2022: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1673 പ്രബേഷനറി ഓഫീസര്‍ ഒഴിവുകള്‍, എങ്ങിനെ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI പ്രബേഷനറി ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 11:17 PM IST
  • SBI പ്രബേഷനറി ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. PO തസ്തികയില്‍ 1673 ഒഴിവുകളാണ് ഉള്ളത്.
SBI PO Recruitment 2022:  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1673 പ്രബേഷനറി ഓഫീസര്‍ ഒഴിവുകള്‍, എങ്ങിനെ അപേക്ഷിക്കാം

SBI PO Recruitment 2022: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI പ്രബേഷനറി ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

പ്രബേഷനറി ഓഫീസര്‍ തസ്തികയില്‍  1673 ഒഴിവുകളാണ് ഉള്ളത്.  രജിസ്ട്രേഷൻ നടപടികൾ  സെപ്റ്റംബർ 29, 2022 മുതല്‍ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഒക്ടോബർ 22 ആണ്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം.

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും  ഏതെങ്കിലും വിഷയത്തിൽ നെത്യി ബിരുദമാണ് യോഗ്യതാ മാനദണ്ഡം. അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത. ബിരുദത്തിന്‍റെ  അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും, അഭിമുഖത്തിന് വിളിക്കുകയാണെങ്കിൽ, 31, 2022-നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്‍റെ  തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി അപേക്ഷിക്കാം.

പ്രായം 21 വയസിനും 30 വയസിനും മധ്യേയുള്ള  ആര്‍ക്കും അപേക്ഷിക്കാം.

ഒരു മണിക്കൂര്‍ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉദ്യോഗാര്‍ത്ഥിക്ക് മുന്നില്‍ എത്തുക. ഒബ്ജക്ടീവ് ഗണത്തില്‍പ്പെടുന്ന ചോദ്യങ്ങളാകും. ഈ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

അടുത്ത ഘട്ടത്തില്‍ ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും. പിന്നാലെ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 മുതല്‍ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കുക.

പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 750 രൂപയാണ്. അതേസമയം,  പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസ് ഇല്ല. 

https://bank.sbi/careers, https://sbi.co.in/careers, എന്നീ വെബ്സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News