ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന് മുന്നോടിയായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന്‍ മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. 


മഹാരാഷ്ട്രയിലെ കര്‍ഷക പ്രശ്നം ചര്‍ച്ച ചെയ്യാനാണ് കൂടികാഴ്ച എന്നാണ് വിശദീകരണം. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റിലാണ് മോദി പവാര്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.


ഇതിനുശേഷം എന്‍സിപിയും കോണ്‍ഗ്രസും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ശിവസേന-ബിജെപി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 


ഇതിനിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശിവസേന ഓടിനടക്കുന്നുണ്ടെങ്കിലും നിലവില്‍ ബിജെപിയുമായാണ് ശിവസേന ബന്ധം പുലര്‍ത്തുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


ശിവസേന വൃത്തങ്ങള്‍ തന്നെയാണ് ബിജെപിയുമായുള്ള സഖ്യ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി ആദ്യം മുന്നോട്ടുവച്ച 50-50 ഫോര്‍മുല അംഗീകരിച്ചാല്‍ ബിജെപിയുമായി ശിവസേന വീണ്ടും ചേരുമെന്നാണ് സൂചന. 


എന്നാല്‍ എന്‍സിപിയെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബിജെപി മുന്നോട്ടുവെച്ച ഫോര്‍മുല അനുസരിച്ച് എന്‍സിപിയ്ക്ക് സര്‍ക്കാരില്‍ പ്രധാന പദവികള്‍ വാഗ്ദാനം ചെയ്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്. 


രാഷ്ട്രപതി ഭരണം നിലവില്‍ ഉള്ളതിനാല്‍ തിരക്കിട്ട് സഖ്യത്തിലേയ്ക്ക് പോകേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.