പശുക്കടത്ത്: ര​​​ണ്ടു പേ​​​രെ ജ​​​ന​​​ക്കൂ​​​ട്ടം മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി

  സംശയാസ്പദമായ നിലയില്‍ പി​​​ക്ക​​​പ്പ് വാ​​​നി​​​ൽ പ​​​ശു​​​ക്ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു പേ​​​രെ ജ​​​ന​​​ക്കൂ​​​ട്ടം ആക്രമിക്കുകയും മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തുകയും ചെയ്തു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ജ​​​ൽ​​​പാ​​​യ്ഗു​​​ഡി ജി​​​ല്ല​​​യി​​​ലെ ബ​​​ർ​​​ഹോ​​​റി​​​യ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വെ​​ളു​​പ്പി​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 

Last Updated : Aug 28, 2017, 12:52 PM IST
പശുക്കടത്ത്: ര​​​ണ്ടു പേ​​​രെ ജ​​​ന​​​ക്കൂ​​​ട്ടം മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി

ജ​​​ൽ​​​പാ​​​യ്ഗു​​​ഡി:  സംശയാസ്പദമായ നിലയില്‍ പി​​​ക്ക​​​പ്പ് വാ​​​നി​​​ൽ പ​​​ശു​​​ക്ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു പേ​​​രെ ജ​​​ന​​​ക്കൂ​​​ട്ടം ആക്രമിക്കുകയും മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തുകയും ചെയ്തു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ജ​​​ൽ​​​പാ​​​യ്ഗു​​​ഡി ജി​​​ല്ല​​​യി​​​ലെ ബ​​​ർ​​​ഹോ​​​റി​​​യ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വെ​​ളു​​പ്പി​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 

ബം​​ഗാ​​ളി​​ലെ കു​​ച്ച്ബെ​​ഹാ​​ർ സ്വ​​ദേ​​ശി അ​​​ൻ​​​വ​​​ർ ഹു​​​സൈ​​​ൻ(19), ആ​​സാ​​മി​​ലെ ദു​​ബ്രി സ്വ​​ദേ​​ശി ഹാ​​​ഫി​​​സു​​​ൽ ഷേ​​​ക്ക്(19) എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 

പി​​​ക്ക​​​പ്പ് വാ​​​നി​​​ൽ പ​​​ശു​​​ക്ക​​​ളു​​​മാ​​​യി പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​വ​​​രെ ജ​​​ന​​​ക്കൂ​​​ട്ടം വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വ​​​ലി​​​ച്ചി​​​റ​​​ക്കി മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​ക്ര​​മി​​ക​​ളെ ക​​ണ്ട് വാ​​ഹ​​ന​​ഡ്രൈ​​വ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. വാ​​​ഹ​​​ന​​​വും അ​​​ക്ര​​​മി​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു. 

പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അ​​​ക്ര​​​മി​​​ക​​​ൾ രണ്ടുപേരെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.  പോലീസ് ഇവരെ സ്ഥാനീയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇവരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പോലീസില്‍ വിവരം അറിയിക്കാതെ നിയമം കൈലെടുത്തത്തിന് അക്രമികള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. 

എന്നാല്‍ മരണപ്പെട്ട രണ്ടുപേരുടെയും കൈയില്‍ ആവശ്യമായ രേഖകള്‍ ഇല്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. 

Trending News