യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി സ്ഥാപനത്തിലെ 46 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 നവംബർ 16 ആണ്. പൂർണമായും സമർപ്പിച്ച ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുക്കാനുള്ള അവസാന തീയതി 2023 നവംബർ 17 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III: ഏഴ് പോസ്റ്റുകൾ
അസിസ്റ്റന്റ് ഡയറക്ടർ: 39 പോസ്റ്റുകൾ
പ്രൊഫസർ: ഒരു പോസ്റ്റ്
സീനിയർ ലക്ചറർ: മൂന്ന് പോസ്റ്റുകൾ
തിരഞ്ഞെടുക്കൽ പ്രക്രിയ
റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് ശേഷം അഭിമുഖം ഉണ്ടാകും. റിക്രൂട്ട്‌മെന്റ് ടെസ്റ്റിലൂടെയും (ആർടി) ഇന്റർവ്യൂ പ്രക്രിയയിലൂടെയുമാണ് തിരഞ്ഞെടുക്കുന്നത്. സ്ത്രീ/എസ്‌സി/എസ്‌ടി/ബെഞ്ച്‌മാർക്ക്/ഭിന്നശേഷിക്കാർ എന്നിവരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള ആളുകൾ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ/റുപേ/ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ പേയ്‌മെന്റ് ഉപയോഗിച്ചോ പേ ചെയ്യാവുന്നതാണ്. കൂടുതൽ അനുബന്ധ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.