Uttarakhand Rains: മരണം 46 ആയി, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി

പ്രളയം ഉത്തരാഖണ്ഡിനെ തകർത്തെന്ന് മുഖ്യമന്ത്രി Pushkar Singh Dhami പറഞ്ഞു. പ്രളയബാധിത മേഖലകൾ പഴയ സ്ഥിതിയിലേക്ക് എത്താൻ നാളുകളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 01:11 PM IST
  • നൈനിറ്റാൾ, അൽമോറ, ചമ്പാവത്ത് ജില്ലകളിലാണ് കുമയൂൺ ഡിവിഷനിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
  • സംസ്ഥാനത്തെ പ്രകൃതിദുരന്ത റിപ്പോർട്ട് പ്രകാരം 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
  • കാണാതായ 11 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
  • അതേസമയം മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുകയാണ്.
Uttarakhand Rains: മരണം 46 ആയി, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി

ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ (Uttarakhand)  46 പേരുടെ ജീവനെടുത്ത് കൊണ്ട് പ്രളക്കെടുതി (Uttarakhand flood) തുടരുന്നു. ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ പലയിടത്തും വെള്ളക്കെട്ടൊഴിഞ്ഞു. എന്നാൽ പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ ഏറെയാണ്. പ്രളയം (Flood) ഉത്തരാഖണ്ഡിനെ തകർത്തെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി (Pushkar Singh Dhami) പറഞ്ഞു. പ്രളയബാധിത മേഖലകൾ പഴയ സ്ഥിതിയിലേക്ക് എത്താൻ നാളുകളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നൈനിറ്റാൾ, അൽമോറ, ചമ്പാവത്ത് ജില്ലകളിലാണ് കുമയൂൺ ഡിവിഷനിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. സംസ്ഥാനത്തെ പ്രകൃതിദുരന്ത റിപ്പോർട്ട് പ്രകാരം 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായ 11 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുകയാണ്. 

Also Read: Uttarakhand Flood: മരണം 34, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തരാഖണ്ഡ് സർക്കാർ ഇന്നലെ നാല് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. വീട് നഷ്ടമായവര്‍ക്ക് 1.09 ലക്ഷം രൂപ നല്‍കും. വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് സാധ്യമായതെല്ലാം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയിലും മണ്ണിടിച്ചിലിലും തകർന്ന റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാനും പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 

രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നത് മോശം കാലാവസ്ഥയാണ്. രാംഗഢിൽ കുടുങ്ങി കിടന്ന നൂറ് പേരെ സാഹസികമായി രക്ഷിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 500 മില്ലിമീറ്റർ മഴയാണ് നൈനിറ്റാളിൽ മാത്രം പെയ്തത്. നൈനിറ്റാളിനെ കൂടാതെ ഉത്തരാഖണ്ഡിലെ മറ്റു പല പ്രദേശങ്ങളും റോഡും വാർത്തവിനിമയസംവിധാനങ്ങളും തകരാറിലായതോടെ പുറംലോകത്ത് നിന്നും ഒറ്റപ്പെട്ട നിലയിലാണ്. 

Also Read: Uttarakhand Flood: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; പ്രളയത്തില്‍ മരണം 16 ആയി

അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി (Pushkar Singh Dhami) ബുധനാഴ്ച രാവിലെ കുമയൂണിലെ ദുരന്തബാധിത പ്രദേശങ്ങളിൽ (Flood Hit Areas) ഹെലികോപ്ടർ പര്യടനം നടത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. രുദ്രപ്രയാഗ്, നൈനിറ്റാൾ, ഉദം സിംഗ് നഗർ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങൾ അദ്ദേഹം നേരത്തെ സന്ദർശിച്ചിരുന്നു. ഖതിമ, ചമ്പാവത്ത്, അൽമോറ എന്നിവിടങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും (Amit Shah) പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News