Velupillai Prabhakaran: പ്രഭാകരൻ മരിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി നെടുമാരൻ

LTTE Leader Velupillai Prabhakaran: വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് നെടുമാരന്‍റെ വെളിപ്പെടുത്തൽ. ഉചിതമായ സമയത്ത് പ്രഭാകരന്‍ പുറത്ത് വരുമെന്നും നെടുമാരന്‍ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 02:40 PM IST
  • വേലുപ്പിള്ള പ്രഭാകരന്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്
  • അദ്ദേഹം ആരോഗ്യവാനാണെന്നും നെടുമാരന്‍ പറഞ്ഞു
  • പ്രഭാകരന്‍ നിലവില്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നെടുമാരൻ പറഞ്ഞു
Velupillai Prabhakaran: പ്രഭാകരൻ മരിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി നെടുമാരൻ

ചെന്നൈ: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് നാഷണല്‍ മൂവ്മെന്റ് (ടി.എന്‍.എം.) നേതാവ് പി. നെടുമാരന്‍. വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് നെടുമാരന്‍റെ വെളിപ്പെടുത്തൽ. ഉചിതമായ സമയത്ത് പ്രഭാകരന്‍ പുറത്ത് വരുമെന്നും നെടുമാരന്‍ വ്യക്തമാക്കി.

വേലുപ്പിള്ള പ്രഭാകരന്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. അദ്ദേഹം ആരോഗ്യവാനാണെന്നും നെടുമാരന്‍ പറഞ്ഞു. എന്നാല്‍, പ്രഭാകരന്‍ നിലവില്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നെടുമാരൻ പറഞ്ഞു.

ശ്രീലങ്കയിലെ നിലവിലെ സാഹചര്യങ്ങൾ പ്രഭാകരന് പുറത്തുവരാൻ അനുയോജ്യമായ സമയമാണ്. പ്രഭാകരന്‍ തമിഴ് ഈഴം സ്ഥാപിക്കാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുമെന്നും നെടുമാരന്‍ പറഞ്ഞു. 2009 മേയിലാണ് പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കന്‍ സൈന്യം അറിയിച്ചത്. ശ്രീലങ്കയില്‍ തമിഴർക്ക് പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ട തമിഴ് പുലികള്‍ക്കെതിരെയും അവരെ അനുകൂലിക്കുന്നവര്‍ക്കെതിരെയും ശ്രീലങ്ക സൈനിക നടപടി സ്വീകരിച്ചിരുന്നു.

ശ്രീലങ്കൻ സൈന്യത്തിന്റെ നടപടികൾക്കിടെ, പ്രഭാകരന്‍ കൊല്ലപ്പെട്ടെന്നാണ് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടത്. ശ്രീലങ്കൻ സൈനിക നടപടി വംശഹത്യയാണെന്നും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെമെന്നും നെടുമാരന്‍ ആവശ്യപ്പെട്ടു. നെടുമാരന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന തരത്തിൽ ശ്രീലങ്കന്‍ മുന്‍ മന്ത്രി എം.പി. ശിവാജിലിംഗം രംഗത്തെത്തി.

തിരിച്ചറിഞ്ഞ മൃതദേഹം വേലുപ്പിള്ള പ്രഭാകരന്റേതാണെന്ന് തെളിയക്കപ്പെട്ടിട്ടില്ലെന്ന് ശിവാജിലിംഗം പറഞ്ഞു. പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുവെന്ന കാര്യം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എന്നാൽ, അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും സത്യമാണെങ്കില്‍ ലോകത്ത് എല്ലായിടത്തുമുള്ള തമിഴന്മാര്‍ സന്തോഷവാന്മാരായിരിക്കുമെന്നും ശിവാജിലിംഗം പറഞ്ഞു. തമിഴ് ഈഴം സ്ഥാപിക്കാനുള്ള സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ശിവാജിലിംഗം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News