Viral Video: വേദിയിൽ വധുവിനെ അവഗണിച്ച് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്ന വരൻ, ശേഷം സംഭവിച്ചത്..!
Bride Groom Video: വിവാഹവുമായി ബന്ധപ്പെട്ട് വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വേദിയിൽ വധുവിനെ അവഗണിച്ചുകൊണ്ട് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്നത്. പിന്നെ സംഭവിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്...
Viral Video: വിവാഹ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണമാണ്. ദിവസവും നൂറുകണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വിവാഹവുമായിട്ടുള്ളവ അപ്ലോഡ് ചെയ്യുന്നത്. ഈ വീഡിയോകളിൽ മിക്കതും കണ്ടിരിക്കാൻ രസമുള്ളതായിരിക്കും എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള വീഡിയോകളാണ് അതെന്ന് കാണുമ്പോൾതന്നെ മനസിലാകും.
Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു
വിവാഹത്തിന് എല്ലാവരുടേയും കണ്ണുകൾ വധു-വരന്മാർക്കൊപ്പമായിരിക്കും എന്നത് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ടുതന്നെ അവർ എന്തുചെയ്താലും അതൊക്കെ ക്യാമറ ഒപ്പിയെടുക്കും. പലപ്പോഴും വധു വരന്മാർ ശ്രദ്ധിക്കാതെ ചെയ്യുന്ന പല കാര്യങ്ങളും അവരറിയാതെ തന്നെ ക്യാമറ ഒപ്പിയെടുക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം (Viral Video) സൃഷ്ടിക്കുന്നത്.
Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..!
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും വിവാഹശേഷം വധൂവരന്മാർ വേദിയിൽ ഇരിക്കുന്നതും അതിനെ തുടർന്നുണ്ടായ സംഭവവും. വധുവരന്മാർ ഇരിക്കുന്ന വേദിയിൽ വരന്റെ അടുത്ത് മറ്റൊരു പെൺകുട്ടി ഇരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. പിന്നെ സംഭവിച്ചത് എന്താണെന്ന് വച്ചാൽ വരൻ വധുവിനെ അവഗണിച്ചുകൊണ്ട് ആ പെൺകുട്ടിയോട് മാത്രം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ ഇത് കണ്ട വധുവിനുതന്നെ ദേഷ്യമായി എന്നുവേണം പറയാൻ.
Also Read: ശരീരത്തിന് മുകളിലൂടെ ട്രെയിൻ പാഞ്ഞുപോയി; കൂളായി ട്രാക്കിൽ എഴുന്നേറ്റിരുന്ന് ഫോൺ ചെയ്ത് യുവതി
പലതവണ വധു വരനെ വിളിക്കാൻ നോക്കിയെങ്കിലും ആര് ശ്രദ്ധിക്കാനാ. വരൻ ഒന്ന് കേട്ട ഭാവം പോലും കാണിച്ചില്ല. ഇതൊക്കെ വന്നിരിക്കുന്ന ഗസ്റ്റുകളും ശ്രദ്ധിക്കുന്നുണ്ടെന്ന ബോധം പോലും വരന് ഉണ്ടായില്ല എന്നുവേണം പറയാൻ. ഒടുവിൽ വധു തലയ്ക്കിട്ടൊന്നു കൊടുത്തു. അപ്പോഴാണ് വരന് ശരിക്കും താനെവിടെയെന്ന ചിന്ത വന്നതുതന്നെയെന്നുവേണം പറയാൻ. എന്തായാലും ഈ വീഡിയോ ഇപ്പോൾ ശരിക്കും വൈറലാകുകയാണ്. വീഡിയോ കാണാം...
വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും പല തവണ വധു വരനെ തന്റെ ഭാഗത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. എന്തായാലും രണ്ടുപേരുടെയും രീതികൾ കണ്ടു നിന്നവർക്ക് ഇഷ്ടപ്പെട്ടുവെന്നതിൽ സംശയമില്ല. ഈ വീഡിയോ unzip.world എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി തരത്തിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഇതുവരെ ഈ വീഡിയോയ്ക്ക് 40m വ്യൂസും 1.9m ലൈക്സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.