Viral Video: പൊതുവെ പാമ്പ് എന്ന് കേൾക്കുമ്പോഴേ നമുക്ക് പേടിയാണ് അതിനി എന്ത് തരം പാമ്പായാലും ശരി.  എന്തിനേറെ നീർക്കോലി ആണേലും നമുക്ക് പേടിതന്നെയാണ് അല്ലെ? അപ്പൊ ഒരു രാജവെമ്പാലയാണെലോ.. എന്തായിരിക്കും നമ്മുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല (King Cobra). 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Video Viral: രണ്ട് പൂച്ചകൾ ചേർന്നാൽ ഒരു 'ഹൃദയം' ഉണ്ടാക്കാമോ?


രാജവെമ്പാലയെ (King Cobra) പിടിക്കുമ്പോൾ പാമ്പ് പിടുത്തക്കാർ പോലും അത്രയ്ക്ക് ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നത്.  കാരണം ഇടഞ്ഞാൽ പിന്നെ കൊണ്ടേ പോകൂ എന്ന ഇനത്തിലുള്ള ഒന്നാണിത്.  അത്തരത്തിലുള്ള ഒരു ഭയാനകമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video).   ഈ വീഡിയോ കണ്ടാൽ അക്ഷരാർത്ഥത്തിൽ നമ്മൾ ഞെട്ടിപ്പോകും എന്ന കാര്യത്തിൽ സംശയമില്ല.   കാണുന്നവർ പറയുന്നുണ്ട് ഇതിനെ പിടിക്കാൻ ശ്രമിക്കുന്നത് സ്വന്തം ജീവിതം ബലിയർപ്പിക്കുന്നതിന് തുല്യമാണെന്ന്. 


Also Read: Viral Video: മുട്ട മോഷ്ടിക്കാന്‍ എത്തിയ മൂര്‍ഖനെ കൊത്തിയോടിക്കുന്ന കോഴി, വീഡിയോ വൈറല്‍


വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ ഒരു മുട്ടൻ രാജവെമ്പാലയെ കൈക്കൊണ്ട് പിടിക്കാൻ ശ്രമിക്കുന്നതും പാമ്പ് കൊത്താൻ വേണ്ടി ചീറ്റി എടുക്കുന്നതും.  വീഡിയോ കാണുമ്പോൾ ഒരു നിമിഷം നമ്മുടെ ജീവൻ നിലച്ചുപോകുമോ എന്ന് നമുക്ക് തോന്നും.  ചീറി പാഞ്ഞുകൊണ്ട് രാജവെമ്പാല അടുത്തൊട്ട് വരുന്നുണ്ടെങ്കിലും വളരെ മയത്തോടെ അതിനെ കൈകാര്യം ചെയ്യുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...


 



Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം


സംഭവം നടന്നത് തായ്‌ലൻഡിലെ ക്രാബി പ്രവിശ്യയിലാണ്.  ഈ രാജവെമ്പാലയെ എണ്ണപ്പന തോട്ടത്തിൽവെച്ച് പ്രദേശവാസികളാണ് ആദ്യം കാണുന്നത്. തോട്ടത്തിലേക്ക് ഇഴഞ്ഞുപോയ രാജവെമ്പാല അടുത്തുള്ള വീടിന്റെ സെപ്റ്റിടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപെടാൻ നോക്കുകയായിരുന്നു.  അപ്പോഴാണ് വിവരമറിഞ്ഞു ഓ നാങ് സുരക്ഷാസംഘത്തിലെ അംഗം അവിടെയെത്തുന്നത്. ശേഷം രാജവെമ്പാലയെ (Viral Video) വലിച്ച് പുറത്തിടുകയും ചെയ്തു.  20 മിനിറ്റോളം നടന്ന കഠിന പ്രയത്നത്തിനൊടുവിലാണ് രാജവെമ്പാലയെ ഇയാൾ കൈപ്പിടിയിലൊതുക്കിയത്.  ഈ രാജവെമ്പാലയ്ക്ക് ഏതാണ്ട് 10 കിലോയോളം ഭാരവും 4.5 മീറ്ററോളം നീളവുമുണ്ടായിരുന്നു.


Also Read: Viral Video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ചപ്പോൾ.. നടന്നത് കണ്ടാൽ ശ്വാസം നിലച്ചുപോകും..!


യാതൊരു ഉപകരണത്തിന്റെയും സഹായമില്ലാതെയാണ് ഇയാൾ ഈ കൂറ്റൻ പാമ്പിനെ ബാഗിനുള്ളിലാക്കിയത്.  തുറന്ന സ്ഥലത്തേക്ക് എത്തിച്ച രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുമ്പോൾ അത് കൊത്താൻ ചീറി അടുക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഒടുവിൽ രജവെമ്പാലയുടെ ശ്രദ്ധ തിരിച്ചശേഷം അതിന്റെ കഴുത്തിന് പിടിച്ചാണ് വലിയ ബാഗിനുള്ളിലാക്കിയത്.


Also Read: Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!


തനിക്ക് നല്ല രീതിയിലുള്ള പരിശീലനം ലഭിച്ചത് കൊണ്ടാണ് രാജവെമ്പാലയെ അനായാസം പിടിക്കാൻ കഴിഞ്ഞതെന്നും.  പരിശീലനമില്ലാത്തവർ പാമ്പിനെ പിടിക്കുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്നും ഇയാൾ പ്രദേശ വാസികളോട് പറഞ്ഞു. യൂട്യൂബിൽ വൈറലാകുന്ന ഈ വീഡിയോയ്ക്ക് (Viral Video) ഇതുവരെ ഒരു ലക്ഷത്തിലധികം വ്യൂസ് ഉണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.