ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണിയെ ശാരീരിക അസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.
രക്തസമ്മര്‍ദ്ദം കുറഞ്ഞതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ ആര്.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.