ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീ 14 പ്രോ സീരീസ് 5ജി സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങാൻ ഒരുങ്ങുകയാണ്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണ 14 പ്രോ സീരീസ് എത്തുന്നത്. ലോകത്തിലെ ആദ്യത്തെ ട്രിപ്പിൾ ഫ്ലാഷ് ക്യാമറ, അതുല്യമായ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, ശക്തമായ സെൻസറുകൾ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങള്‍
ട്രിപ്പിൾ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസാണ് റിയൽമീ 14 പ്രോ സീരീസ് 5ജി-യിലെ ക്യാമറ സിസ്റ്റം. ഈ സാങ്കേതികവിദ്യ ദൂരെയുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ പകർത്താൻ സഹായിക്കും. കൂടാതെ, അകലെയുള്ള വസ്തുക്കള്‍ സൂം ചെയ്യുമ്പോൾ ഉണ്ടാകുന്ന ചിത്രത്തിന്റെ ഗുണമേന്മ കുറയുന്ന പ്രശ്നം ഈ ലെൻസ് ഉപയോഗിച്ച് പരിഹരിക്കാനാകും.
മാജിക്‌ഗ്ലോ ട്രിപ്പിൾ ഫ്ലാഷാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. മാജിക്‌ഗ്ലോ ട്രിപ്പിൾ ഫ്ലാഷ് ഫോട്ടോഗ്രഫിയിൽ ഒരു പുതിയ അധ്യായം തന്നെ കുറിക്കും. സാധാരണ ഫ്ലാഷുകളിൽ നിന്ന് വ്യത്യസ്തമായി, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രകാശത്തിന്റെ തീവ്രതയും നിറവും ക്രമീകരിക്കാൻ സാധിക്കും. ഇരുണ്ട സ്ഥലങ്ങളിലും വെളിച്ചക്കുറവുള്ള സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങൾ എടുക്കാൻ ഇത് സഹായിക്കും. പാർട്ടികളിലെയും മറ്റ് പരിപാടികളിലെയും മങ്ങിയ വെളിച്ചത്തിൽ പോലും വ്യക്തവും തെളിച്ചമുള്ളതുമായ ചിത്രങ്ങൾ ഇതുവഴി ലഭിക്കും.
റിയൽമീ 14 പ്രോ സീരീസ് 5ജി-യിലെ ബാക്ക് ക്യാമറ സിസ്റ്റം സാങ്കേതികവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. സോണിയുടെഐഎംഎക്സ് 896 സെൻസർ (50MP OIS) പ്രധാന ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകും. ട്രിപ്പിൾ പെരിസ്കോപ്പ് ലെൻസ് ക്യാമറയുടെ ഭാരം കുറയ്ക്കുകയും മികച്ച സൂം ഫീച്ചറുകൾ നൽകുകയും ചെയ്യുന്നു. 120X സൂപ്പർ സൂം ഈ ഫോണിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. കൂടാതെ, 8മെഗാ പിക്സൽ അൾട്രാവൈഡ് ലെൻസ് വിശാലമായ കാഴ്ചകൾ പകർത്താൻ സഹായിക്കുന്നു.
സെൽഫി എടുക്കാൻ ഇഷ്ടപ്പെടുന്നവർക്കായി 32 മെഗാ പിക്സൽ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ റിയൽമീ 14 പ്രോ സീരീസ് 5G-യിൽ ഉണ്ട്. വ്യക്തവും തെളിച്ചമുള്ളതുമായ സെൽഫികൾ ഈ ക്യാമറയുടെ പ്രത്യേകതയാണ്. 7.55 എംഎം കനമുള്ള സ്ലിം 1.5K റെസല്യൂഷൻ ഡിസ്പ്ലേയയാണ് ഉണ്ടാവുക. ഇന്ത്യയിൽ ജനുവരി 16നാണ് ഈ ഫോൺ ലോഞ്ച് ചെയ്യുക.
റിയൽമി 14 പ്രോ സീരീസ് 5G കോൾഡ് സെൻസിറ്റീവ് നിറം മാറ്റുന്ന സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ്. പേൾ വൈറ്റ് വേരിയൻ്റിലാണ് ഈ അടിപൊളി ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. പേൾ വൈറ്റിന് പുറമേ, സ്വീഡ് ഗ്രേയിലും സീരീസ് ലഭ്യമാകും. കൂടാതെ, ബിക്കാനീർ പർപ്പിൾ, ജയ്പൂർ പിങ്ക് എന്നീ രണ്ട് ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് കളർ വേരിയൻ്റുകളാണ് റിയൽമി പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.