Asian Games 2018: ഏഷ്യൻ ഗെയിംസ് 2018ലെ മെഡൽ നേട്ടം; മുഹമ്മദ്‌ അനസിനും ആർ അനുവിനും പാരിതോഷികം

Asian Games 2018: മുഹമ്മദ് അനസിന് 5 ലക്ഷം രൂപയും ആർ അനുവിന് 10 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു.  

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 06:34 PM IST
  • 4400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു അനസ്.
  • ബഹ്‌റെയ്ൻ ടീം അയോഗ്യരായതോടെയാണ് അനസും അനുവും തൊട്ടടുത്ത സ്ഥാനത്തേക്ക് ഉയർന്നത്.
  • ബഹ്റൈൻ ടീമംഗം ഉത്തേജകം ഉപയോഗിച്ചതിനെ തുടർന്നാണ് അയോഗ്യരായത്.
Asian Games 2018: ഏഷ്യൻ ഗെയിംസ് 2018ലെ മെഡൽ നേട്ടം; മുഹമ്മദ്‌ അനസിനും ആർ അനുവിനും പാരിതോഷികം

തിരുവനന്തപുരം: ജക്കാർത്തയിൽ 2018 ൽ നടന്ന ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം വെള്ളിയിൽ നിന്ന് സ്വർണമായ മുഹമ്മദ് അനസിന് അധികമായി 5 ലക്ഷം രൂപയും  വെങ്കല മെഡൽ നേട്ടത്തിലേക്ക് കടന്നുവന്ന ആർ അനുവിന് 10 ലക്ഷം രൂപയും സംസ്ഥാന സർക്കാർ പാരിതോഷികം അനുവദിച്ചു. രണ്ടുപേരും മത്സരിച്ച ഇനങ്ങളിൽ മെഡൽ നേടിയ താരങ്ങൾ ഉത്തേജക പരിശോധനയിൽ അയോഗ്യരായതോടെയാണ് ഇവർ തൊട്ടടുത്ത മെഡൽ സ്ഥാനത്തേക്ക് ഉയർന്നത്.

2018 ഏഷ്യൻ ഗെയിംസിൽ 4400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു അനസ്. ഗെയിംസിൽ വെള്ളി നേടിയ മലയാളി താരങ്ങൾക്ക് 15 ലക്ഷം രൂപയാണ് സർക്കാർ അന്ന് പാരിതോഷികം നൽകിയത്. റിലേയിൽ സ്വർണം നേടിയ ബഹ്റൈൻ ടീമംഗം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു. അതോടെ ബഹ്റൈൻ ടീം അയോഗ്യരാവുകയും അനസ് അടങ്ങുന്ന ഇന്ത്യൻ ടീമിന്റെ നേട്ടം സ്വർണമാവുകയും ചെയ്തു. സ്വർണ ജേതാക്കൾക്ക് 20 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.സ്വർണ ജേതാവിനുള്ള അധിക തുകയാണ് ഇപ്പോൾ അനുവദിച്ചത്.

ALSO READ: ജിപിഎസ് വഴി കൃത്യ സ്ഥലം അറിയാം; ഇനി ആംബുലന്‍സ് സേവനം ആപ്ലിക്കേഷനിലൂടെ

400 മീറ്റർ ഹർഡിൽസിൽ നാലാമതായാണ് അനു ഫിനിഷ് ചെയ്തത്. ഈയിനത്തിൽ സ്വർണം നേടിയ ബഹ്റൈൻ താരത്തെ അയോഗ്യയാക്കിയതോടെ അനു വെങ്കല മെഡലിന് അർഹയാവുകയായിരുന്നു. വെങ്കല ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് അനുവിന് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News