തിരുവനന്തപുരം:കാലിക്കറ്റ് സർവകലാശാല ദേശവിരുദ്ധ പാഠപുസ്തകത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ ബിജെപി തയ്യാറെടുക്കുന്നു.
കാലിക്കറ്റ് സർവകലാശാല ബിഎ പാഠപുസ്തകത്തിൽ അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം ഉൾപ്പെടുത്തിയതിനെതിരെ
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഗവർണർക്കും മാനവവിഭവ വകുപ്പ് മന്ത്രിക്കും പരാതി നൽകി.
സംഭവത്തില്‍ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപെട്ടു.
Also Read:പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ ലേഖനം: രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യം
ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലാണ് അരുന്ധതി റോയിയുടെ "കം സെപ്തംബർ" എന്ന ലേഖനം ഉള്‍പ്പെടുത്തിയത്.
കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിക്കണമെന്നും സമഗ്ര അന്വേഷണം
നടത്താൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അരുന്ധതിയുടെ ''കം സെപ്തംബർ" എന്ന പ്രസംഗം രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ വെല്ലുവിളിയാണെന്ന് ബിജെപി അധ്യക്ഷന്‍
കേന്ദ്രമന്ത്രിക്കും ഗവര്‍ണര്‍ക്കും അയച്ച പരാതിയില്‍ പറയുന്നു.
ഈ ഭാഗം പാഠപുസ്തകത്തിൽ നിന്നും നീക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.