''ഒരു രാജ്യം ഒരു പെൻഷൻ''പ്രചാരണത്തെ തുറന്നെതിര്‍ത്ത് ബിഎംഎസ്

ഒരു രാജ്യം ഒരു പെൻഷൻ എന്ന പ്രചാരണം രാജ്യത്ത്  അരാജകത്വം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ബിഎംഎസ്,

Last Updated : Aug 27, 2020, 10:22 AM IST
  • ഒരു രാജ്യം ഒരു പെൻഷൻ എന്ന പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ
  • ഈ മുദ്രാവാക്യം സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയും മറ്റും വ്യാപകമായി പ്രചരിക്കുന്നു
  • എല്ലാവർക്കും പെൻഷൻ എന്നതും ഒരു രാജ്യം ഒരു പെൻഷൻ എന്നതിലും വ്യത്യാസം
  • സിവിൽ സർവ്വീസിനെ അട്ടിമറിക്കാൻ മാത്രമേ ഈ മുദ്രാവാക്യം ഉപകരിക്കുകയുള്ളു
''ഒരു രാജ്യം ഒരു പെൻഷൻ''പ്രചാരണത്തെ തുറന്നെതിര്‍ത്ത് ബിഎംഎസ്

കൊച്ചി : ഒരു രാജ്യം ഒരു പെൻഷൻ എന്ന പ്രചാരണം രാജ്യത്ത്  അരാജകത്വം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ബിഎംഎസ്,
ബിഎംഎസ്  സംസ്ഥാന ആദ്യക്ഷന്‍  കെ.കെ.വിജയകുമാർ ഈ പ്രചാരണത്തിനെതിരായ സംഘടനയുടെ നിലപാട് വ്യക്തമാക്കി.
ഈ മുദ്രാവാക്യം സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നതായി കണ്ടുവരുന്നു.
ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു റേഷൻ കാർഡ്, ഒരു രാജ്യം ഒരു നിയമം ,ഒരു റാങ്ക് ഒരു പെൻഷൻ തുടങ്ങിയ ജനങ്ങൾ 
നെഞ്ചേറ്റിയ തീരുമാനങ്ങളുടെ തണൽ പറ്റിയാണ് ഈ മുദ്രാവാക്യത്തെയും ഉയർത്തി കൊണ്ടു വരുന്നത് എന്നും ബിഎംഎസ് ചൂണ്ടിക്കാട്ടുന്നു.
 കുറേ ആൾക്കാരേ ആകർഷിക്കാൻ ഈ മുദ്രാവാക്യത്തിന് കഴിഞ്ഞിട്ടുണ്ടാവണം.
എല്ലാവർക്കും പെൻഷൻ എന്നതും ഒരു രാജ്യം ഒരു പെൻഷൻ എന്നതിലെ വ്യത്യാസവും കുടിലതയും മനസ്സിലാക്കാത്തവരാണ് ഇങ്ങനെ ആകര്‍ഷിക്കപെട്ടവരില്‍ 
പലരും എന്നും ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.
ഇന്ത്യയിലെ ശക്തവും ഒപ്പം അനിവാര്യവുമായ സിവിൽ സർവ്വീസിനെ അട്ടിമറിക്കാൻ മാത്രമേ ഈ മുദ്രാവാക്യം ഉപകരിക്കുകയുള്ളു.
ലോകത്തിലെ ഏറ്റവും ശക്തവും മാതൃകാപരവുമായ ജനാധിപത്യം നിലനില്ക്കുന്നത് നമ്മുടെ രാജ്യത്താണ്.
സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിയുമ്പോൾ കൂടുതൽ തിളക്കത്തോടെ നമ്മുടെ  ജനാധിപത്യം തലയുയർത്തി നിൽക്കുന്നു. 
അതിലേയ്ക്ക് ഇന്ത്യയിലെ സിവിൽ സർവ്വീസും, ജുഡീഷ്യറിയും, സേനയും വലിയ സംഭാവന നൽകിയിട്ടൂണ്ട്.പ്രതിഭകൾ സർക്കാർ 
സേവനത്തിലേയ്ക്ക് കടന്നു വരുന്നത് അത് നൽകുന്ന അംഗീകാരവും ജീവിത സുരക്ഷിതത്ത്വവും തിരിച്ചറിഞ്ഞിട്ടു കൂടിയാണ്.
മരണം വരെ ലഭിക്കുന്ന പെൻഷൻ വലിയൊരാകർഷണം തന്നെയാണ്. യുവജനങ്ങളെ സാവകാശം സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും അകറ്റി നിർത്തി 
ഭരണകൂടത്തിൽ വിശ്വാസം നഷ്ടപ്പെടുത്തി സാവകാശം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്നതു തന്നെയാണ് 
പ്രത്യക്ഷത്തിൽ ആകർഷകമായ ഈ മുദ്രാവാക്യം ഉയർത്തുന്നവരുടെ ലക്ഷ്യം എന്നും അദ്ധേഹം പറയുന്നു.
അതുകൊണ്ട് തന്നെ ഈ മുദ്രവക്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും സംഘടന ആവശ്യപെടുന്നു.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പല മാർഗ്ഗവും നോക്കി പരാജയപ്പെട്ടവരാണ് ഇതിന്റെ പിന്നിൽ.

Also Read:കേന്ദ്രത്തിനെതിരായ സിപിഎം പ്രക്ഷോഭം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു!
2024 ലെ ദേശീയ തിരഞ്ഞെടുപ്പാണ് ഈ മുദ്രാവാക്യത്തിന്റെ പിന്നിൽ കാണാമറയത്തിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ ലക്ഷ്യം.”ഒരു രാജ്യം ഒരു ശമ്പളം, 
ഒരു രാജ്യം ഒരു വരുമാനം” തുടങ്ങിയ മുദ്രാവാക്യങ്ങൾ എന്താണാവോ ഇവർ ഉയർത്താത്തത് എന്നും ബിഎംഎസ് ചോദിക്കുന്നു.
ദേശ വിരുദ്ധ ശക്തികളാണ് ഈ പ്രചാരണത്തിന് പിന്നില്‍ എന്ന നിലപാടാണ് ബിഎംഎസ് സ്വീകരിക്കുന്നത്,അതുകൊണ്ട് തന്നെ 
ദേശീയതലത്തില്‍ ഈ പ്രചാരണത്തെ തുറന്ന് എതിര്‍ക്കുകയാണ് ബിഎംഎസ്,ഈ 'OIOP' പ്രചാരണത്തിന്റെ പൊള്ളത്തരങ്ങള്‍ 
തുറന്ന് കാട്ടുന്നതിനുള്ള പ്രചാരണ പരിപാടികളും സംഘടന നടത്തുകയാണ്.
സമീപകാലത്തായി സോഷ്യല്‍ മീഡിയയിലും മറ്റും വ്യപകമായ പ്രചാരണമാണ് 'ഒരു രാജ്യം ഒരു പെൻഷൻ' എന്ന മുദ്രാവാക്യത്തിന് ലഭിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഈ പ്രചാരണത്തിലെ കാപട്ട്യവും നിഗൂഡതയും ചൂണ്ടിക്കാട്ടി ബിഎംഎസ് രംഗത്ത് വന്നിരിക്കുന്നത്.

Trending News