ജോസ് കെ മാണിക്ക് സമയദോഷം!! ചെയര്‍മാന്‍ പദവിയില്‍ സ്റ്റേ തുടരും

ജോസ് കെ. മാണിയുടെ സമയദോഷം അവസാനിക്കുന്നില്ല. ഇപ്പോഴിതാ കോടതിയില്‍ നിന്നും തിരിച്ചടി... 

Last Updated : Nov 1, 2019, 12:39 PM IST
ജോസ് കെ മാണിക്ക് സമയദോഷം!! ചെയര്‍മാന്‍ പദവിയില്‍ സ്റ്റേ തുടരും

കോ​ട്ട​യം: ജോസ് കെ. മാണിയുടെ സമയദോഷം അവസാനിക്കുന്നില്ല. ഇപ്പോഴിതാ കോടതിയില്‍ നിന്നും തിരിച്ചടി... 

ദീര്‍ഘകാലം എംഎല്‍എയായിരുന്ന കെ എം. മാണിയുടെ മരണത്തിനുശേഷം പാലാ നിയോജക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ അ​ധി​കാ​ര ത​ര്‍​ക്ക വി​ഷ​യ​ത്തിലും  ജോസ് കെ. മാണിയ്ക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്. ജോസ് കെ. മാണിയുടെ അപ്പീല്‍ കട്ടപ്പന സബ് കോടതിയാണ് തള്ളിയത്. കൂടാതെ, അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ജോ​സ് കെ. ​മാ​ണി​യു​ടെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തി​ന് തൊ​ടു​പു​ഴ കോ​ട​തി ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ത്കാ​ലി​ക വി​ല​ക്ക് തു​ട​രു​മെ​ന്ന് ഇ​ടു​ക്കി മു​ന്‍​സി​ഫ് കോ​ട​തി ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 3​ന് വി​ധി​ച്ചി​രു​ന്നു.

ഈ ​വി​ധി​ക്കെ​തി​രെ ജോ​സ് പ​ക്ഷം സ​മ​ര്‍​പ്പിച്ച അ​പ്പീ​ലാ​ണ് ക​ട്ട​പ്പ​ന സ​ബ്കോ​ട​തി ഇ​പ്പോ​ള്‍ ത​ള്ളി​യി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മാ​ണ് ചെ​യ​ര്‍​മാ​നെ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും, സം​സ്ഥാ​ന ക​മ്മി​റ്റി ചേ​ര്‍​ന്നെ​ന്നു​മു​ള്ള ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഹ​ര്‍​ജി​യി​ലെ വാ​ദ​വും കോ​ട​തി ത​ള്ളി. 

നേ​ര​ത്തെ, തൊ​ടു​പു​ഴ മ​ജി​സ്ട്രേ​റ്റ് പി​ന്‍​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സ് ഇ​ടു​ക്കി കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി​യെ ചെ​യ​ര്‍​മാ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി തൊ​ടു​പു​ഴ കോ​ട​തി സ്റ്റേ ​ചെ​യ്തത്.

കേരള കോണ്‍ഗ്രസ് ഭരണഘടനയുടെ വിജയമാണെന്ന് പി ജെ ജോസഫ് വിഭാഗം പ്രതികരിച്ചു. ജോസ് കെ മാണി അഹങ്കാരം വെടിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം മനസിലാക്കണമെന്നും പിജെ ജോസഫിന്‍റെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ജോസഫ് വിഭാഗം നേതാവ് എം ജെ ജേക്കബ് പ്രതികരിച്ചു. വിധിക്കു പിന്നാലെ ജോസഫ് വിഭാഗത്തിന്‍റെ പ്രമുഖനേതാക്കള്‍ കട്ടപ്പനയില്‍ ആഹ്ലാദപ്രകടനവും നടത്തി.

Trending News