വയനാട്: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ സംസ്ഥാന അതിർത്തികളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കർണാടക. വയനാട്ടിലെ ബാവലി, കുട്ട അതിർത്തികളിലാണ് പരിശോധന കർശനമാക്കിയത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നവരുടെ താപനില പരിശോധിച്ചാണ് അതിർത്തി കടത്തിവിടുന്നത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ വ്യാപകമായതോടെയാണ് കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ കർണാടക ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കിയത്. ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ബസുകൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളും തടഞ്ഞുനിർത്തി നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് യാത്രക്കാർക്ക് പനിയുണ്ടോയെന്ന് പരിശോധിച്ചാണ് കടത്തിവിടുന്നത്. ഉയർന്ന താപനില രേഖപ്പെടുത്തുന്നവരെ മടക്കി അയ്ക്കും.
അല്ലാത്തവരെ പരിശോധനകൾക്ക് ശേഷം അതിർത്തി കടത്തിവിടും. താപനില ഉയർന്നിട്ടും യാത്ര ചെയ്യണമെന്നുള്ളവർക്ക് ആശുപത്രിയിൽ പരിശോധനക്ക് ശേഷം കോവിഡില്ലെന്ന് ഉറപ്പ് വന്നാൽ മാത്രം യാത്ര തുടരാം. കോവിഡ് സ്ഥിരീകരിച്ചാൽ കർണാടകയിൽ ക്വാറന്റീനിൽ കഴിയണം.
ബുധനാഴ്ച വൈകുന്നേരം മുതലാണ് അതിർത്തിയിൽ പരിശോധന ആരംഭിച്ചത്. കേരളവുമായി അതിർത്തി പങ്കിടുന്ന ബാവലി, കുട്ട എന്നീ ചെക്പോസ്റ്റുകളിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. കണ്ണൂരിലെ ഇരിട്ടി മാങ്കുട്ടം അതിർത്തിയിലും കർണാടക ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.