കേരള കോണ്‍ഗ്രസ് (എം)ന്‍റെ രണ്ടില ചിഹ്നം മരവിപ്പിച്ചു

കേരള കോണ്‍ഗ്രസില്‍ ജോസ് ,ജോസഫ്‌ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ്‌ (എം) ന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ "രണ്ടില" തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരിക്കുകയാണ്.

Last Updated : Jan 13, 2020, 09:37 PM IST
  • ചിഹ്നത്തിന് പുറമേ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയും ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്.ഇരു വിഭാഗമായി നിലകൊണ്ടതിന് ശേഷം നടന്ന പാല ഉപതെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് മത്സരിപ്പിച്ചത്
കേരള കോണ്‍ഗ്രസ് (എം)ന്‍റെ രണ്ടില ചിഹ്നം മരവിപ്പിച്ചു

കേരള കോണ്‍ഗ്രസില്‍ ജോസ് ,ജോസഫ്‌ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ്‌ (എം) ന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ "രണ്ടില" തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരിക്കുകയാണ്.

ജനുവരി 20ന് പരാതിയില്‍ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനം വ്യക്തമാക്കും.ജോസ് കെ മാണി വിഭാഗത്തിന്‍റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസ്  വിഭാഗം കമ്മീഷനെ സമീപിച്ചത്.കുട്ടനാട് ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടില ചിഹ്നത്തില്‍ വീണ്ടും അനിശ്ചിതത്വമുണ്ടായത്. 

ചിഹ്നത്തിന് പുറമേ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയും ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്.ഇരു വിഭാഗമായി നിലകൊണ്ടതിന് ശേഷം നടന്ന പാല ഉപതെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് മത്സരിപ്പിച്ചത്.ഉപതെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള അവകാശവാദം ഇരുകൂട്ടരും ഉന്നയിക്കുന്ന സാഹചര്യമാണുള്ളത്.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍  സ്വീകരിച്ച നടപടി ജോസഫ്‌ വിഭാഗത്തിന് തിരിച്ചടിയാണ്.

Trending News