ആന ചരിഞ്ഞ സംഭവം;''പ്രമുഖ ജില്ല''എന്ന് കാര്യമായി ട്രോളി ബിജെപി നേതാവ്!

സ്ഫോടക വസ്തു പൊട്ടി വായ തകര്‍ന്ന്‍ ആന ചരിഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി,

Last Updated : Jun 14, 2020, 12:08 PM IST
ആന ചരിഞ്ഞ സംഭവം;''പ്രമുഖ ജില്ല''എന്ന് കാര്യമായി ട്രോളി ബിജെപി നേതാവ്!

പാലക്കാട്:സ്ഫോടക വസ്തു പൊട്ടി വായ തകര്‍ന്ന്‍ ആന ചരിഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി,

കേസിലെ ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിനോ വനം വകുപ്പിനോ കഴിഞ്ഞിട്ടില്ല എന്നും സന്ദീപ്‌ വാര്യര്‍ ചൂണ്ടികാട്ടുന്നു.

സംഭവം വിവാദമായ ദിവസം മുതല്‍ മുസ്ലിം ലീഗ് എംഎല്‍എ യും ലീഗ് നേതാക്കളും ചേര്‍ന്ന് പ്രതികളെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും 

ബിജെപി സംസ്ഥാന വക്താവ് സന്ദീപ്‌ വാര്യര്‍ ആരോപിക്കുന്നു,സിപി എം നേതൃത്വവും ഇതിന് ക്കൂട്ട്പിടിക്കുന്നെന്നും സന്ദീപ് വാര്യര്‍ ആരോപിക്കുന്നു.

പ്രതികള്‍ അറസ്റ്റില്‍ ആകുന്നത് അല്ല പ്രശ്നം.സ്ഫോടക വസ്തു വന്ന വഴി കൂടി അന്വേഷിക്കേണ്ടി വരുമെന്നും സന്ദീപ്‌ വാര്യര്‍ പറയുന്നു.

Also Read:എന്‍ഡിഎ വിപുലീകരണം;കരുതലോടെ സുരേന്ദ്രന്‍;തര്‍ക്കം നടക്കുന്ന കേരള കോണ്‍ഗ്രസുകളുമായി ഇപ്പോള്‍ ചര്‍ച്ചയില്ല!

 

അറസ്റ്റിലായ ഏക പ്രതിയെക്കുറിച്ച് ''മൂന്നാം പ്രതിയായ പാലക്കാടിനും കോഴിക്കോടിനും ഇടയ്ക്കുള്ള പ്രമുഖ ജില്ലക്കാരനായ വിൽസൺ ആണ് 
അറസ്റ്റിലായ ഏക പ്രതി'' എന്നാണ് സന്ദീപ്‌ വാര്യര്‍ പറയുന്നത്.

ആദ്യദിവസം മുതൽ ജില്ലയെ കുറ്റപ്പെടുത്തുന്നു എന്ന വൈകാരിക ക്യാമ്പയിൻ കൊണ്ടുവന്ന് ലോകം മുഴുവൻ ശ്രദ്ധിച്ച ഈ കേസ് അട്ടിമറിക്കാൻ 
കൂട്ടുനിന്ന മലയാള മാധ്യമസമൂഹത്തിന് നല്ല നമസ്കാരം എന്ന് പറയുന്ന സന്ദീപ് വാര്യര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ അവസാനിപ്പിക്കുന്നത് #പ്രമുഖജില്ല എന്ന് കുറിച്ച്കൊണ്ടാണ്.

Trending News