സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വില. തുടര്‍ച്ചയായ നാലാ൦ ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിക്കുന്നത്.
വെള്ളിയാഴ്ച പവന് 480 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില 37,880 രൂപയായി. ഗ്രാമിന് 4735 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
കൂടാതെ, ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി. സംസ്ഥാനത്ത് ജൂലൈ 22നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. രണ്ടു മാസം കൊണ്ട് ഒരു പവന് വര്‍ധിച്ചത് 5.500 രൂപയാണ്.