Chanakya Niti: ഒരൊറ്റ നിമിഷം മതി; ഈ സ്വഭാവങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതം തകർക്കും!

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിന്റെ സമസ്ത മേഖലകളെ കുറിച്ച് അപാരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 

 

  • Jan 10, 2025, 09:27 AM IST

ജീവിതത്തിൽ ബന്ധങ്ങൾ രൂപപ്പെടുത്താൻ എളുപ്പമാണെങ്കിലും അത് നിലനിർത്താൻ പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു, പ്രത്യേകിച്ച് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം. 

1 /7

ദാമ്പത്യജീവിതത്തിൽ വിള്ളലുകള്‍ വരുത്തുകയും അവ തകര്‍ക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ടെന്ന് ചാണക്യന്‍ പറയുന്നു. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. 

2 /7

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും വലിയ വില്ലൻ ഈഗോയാണ്. അവർ മറ്റുള്ളവരെ നിസ്സാരരായി കണക്കാക്കുന്നു. ഈ ചിന്താഗതി ബന്ധങ്ങളെ തകർക്കുന്നു. ചാണക്യന്റെ നയമനുസരിച്ച് ബന്ധത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ അവകാശമാണുള്ളത്.  

3 /7

ഒരു ബന്ധത്തിൽ നുണകള്‍ കടന്നുവന്നാൽ അവിടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന് ഉറപ്പാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ പങ്കാളികള്‍ പരസ്പരം ഒരിക്കലും കള്ളം പറയരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. 

4 /7

ബഹുമാനക്കുറവ് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം ശി ചാണക്യ നിതിയില്‍ പരാമര്‍ശിക്കപ്പെടുന്നു. അതിനാല്‍ ഏതൊരു ബന്ധവും ദൃഢമാക്കി നിര്‍ത്താന്‍ പരസ്പര ബഹുമാനവും വിശ്വാസവും ആവശ്യമാണ്.   

5 /7

ഒരു ബന്ധത്തില്‍ സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാല്‍, ആ ബന്ധം പൂര്‍ണ്ണമായും തകരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ സംശയത്തിന് ഇടമില്ലെന്ന് ചാണക്യന്‍ പറയുന്നു. 

6 /7

ബന്ധത്തില്‍ സമര്‍പ്പണമില്ലെങ്കില്‍ ആ ബന്ധം ശക്തമാകില്ല. അതിനാല്‍, പരസ്പര ബന്ധങ്ങളില്‍ അര്‍പ്പണബോധം നിലനിര്‍ത്തുക.  

7 /7

സ്‌നേഹം ഇല്ലെങ്കില്‍ ബന്ധം ദുര്‍ബലമാകാന്‍ തുടങ്ങും. അതിനാല്‍ നിങ്ങളുടെ ബന്ധത്തില്‍ എപ്പോഴും സ്‌നേഹം നിലനിര്‍ത്തുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola