ഉയിര്‍പ്പിന്‍റെയും പ്രതീക്ഷയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. കുരിശിലേറ്റിയ യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കൽ കൂടിയായ ഈ ദിവസത്തിൽ എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും.
''ഈ ഈസ്റ്റർ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. സമൂഹത്തെ സേവിക്കാനും താഴേക്കിടയിലുള്ളവരെ ശാക്തീകരിക്കാനും കഴിയട്ടെ''യെന്നും മോദി ട്വീറ്റ് ചെയ്തു.
Happy Easter! May this special occasion deepen the spirit of harmony in our society. May it inspire people to serve society and help empower the downtrodden. We remember the pious thoughts of Lord Christ on this day.
— Narendra Modi (@narendramodi) April 9, 2023
മുഖ്യമന്ത്രി പിണറായി വിജയന്റെ ഈസ്റ്റർ ആശംസകൾ:
''പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം.
സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.''
50 ദിവസത്തെ വ്രതാചരണത്തിന്റെ അവസാന ദിവസമാണിന്ന്. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് നേതൃത്വം നൽകിയത്. നമുക്ക് ചുറ്റും നിരാശ പരത്തുന്ന കാര്യങ്ങളാണ് കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റർ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...