കെപിസിസി എക്‌സിക്യൂട്ടീവില്‍ വി.എം.സുധീരനെതിരെ വിമര്‍ശനവുമായി കെ.ബാബു രംഗത്ത്

Last Updated : Jun 5, 2016, 01:41 PM IST
കെപിസിസി എക്‌സിക്യൂട്ടീവില്‍ വി.എം.സുധീരനെതിരെ വിമര്‍ശനവുമായി കെ.ബാബു രംഗത്ത്

കെപിസിസി എക്‌സിക്യൂട്ടീവില്‍ പ്രസിഡന്റ് വിഎം സുധീരനെതിരെ വിമര്‍ശനവുമായി കെ.ബാബു രംഗത്ത്.പാര്‍ട്ടിക്ക് വേണ്ടാത്തവനാണ് താന്‍ എന്ന തോന്നലുണ്ടാക്കി പരാജയം നല്‍കിയെന്ന് കെ ബാബു പറഞ്ഞു. സുധീരന്‍ നേതൃസ്ഥാനം ഒഴിയണമെന്ന് ബാബു യോഗത്തില്‍ ആവശ്യപ്പെട്ടു. 

ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്നും മദ്യനയംനടപ്പിലാക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും.മദ്യ നയം  പ്രായോഗികമല്ലെന്നു തനിക്ക് മനസിലായിരുന്നെന്നും ബാബു പറഞ്ഞു. തന്നെ മദ്യലോബിയുടെ  ആളാക്കി  ചിത്രീകരിച്ചെന്നും ബാബു പറഞ്ഞു.

Trending News