ദുബായ്: പ്രമുഖ വ്യവസായിയും കേരളത്തിലെ ഏറ്റവും വലിയ വീടിന്‍റെ ഉടമയുമായ ജോയ് അറയ്ക്കലിന്‍റെ മരണം ആത്മാഹത്യയെന്ന്ദുബായ് പോലീസ്.
ഏപ്രില്‍ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്‍റെ 14മത്തെ നിലയില്‍ നിന്നും വീണാണ് ജോയ് മരിച്ചതെന്ന് ബര്‍ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുള്ള ഖാദിം ബിന്‍ സുറൂര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണിക്ക് തീരുമാനിച്ചിരുന്ന യോഗത്തിന് തൊട്ടുമുന്‍പായിരുന്നു ആത്മഹത്യയെന്നും സംഭവത്തില്‍ ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും ദുബായ് പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ്: 55 വയസിന് മുകളില്‍ പ്രായമുള്ള പോലീസുകാര്‍ വീട്ടിലിരിക്കണം
കഴിഞ്ഞ വ്യാഴാഴ്ചയാണ് വയനാട് മാനന്തവാടി സ്വദേശിയായ ജോയ് അറയ്ക്കല്‍ മരിച്ചത്. രണ്ട് കോടി വിറ്റ് വരവുള്ള യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നോവ ട്രൂപ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ് ജോയ് അറയ്ക്കല്‍.
പെട്രോള്‍ വിലയിലുണ്ടായ നഷ്ടം പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തിനു കാലതാമസമുണ്ടാകാന്‍ കാരണമായി. ഇത് ജോയ്ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് പറഞ്ഞു.
കൊറോണ വാക്സിന്‍ സെപ്റ്റംബറോടെ ലഭ്യമാക്കും, 1000 രൂപയെന്ന് ഇന്ത്യന്‍ കമ്പനി!!
യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവാസിയുടെ പേരുമായി ജോയിയുടെ മരണം ചേര്‍ത്ത് വായിക്കരുതെന്നും അവര്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും സുഹൃത്ത് വ്യക്തമാക്കി.
ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുക. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായാണ് കാത്തിരിപ്പ്. കോഴിക്കോട് വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക.