കേരള പ്രസ് ക്ലബ് ഡല്‍ഹിയുടെ ലോഗോ പ്രകാശനം ചെയ്തു

കേരള പ്രസ് ക്ലബ് ഡല്‍ഹിയുടെ ലോഗോ പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ പ്രകാശനം ചെയ്തു.  ഡൽഹി കേരളാ ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പ്രകാശനം. 

Last Updated : Nov 18, 2017, 07:42 PM IST
കേരള പ്രസ് ക്ലബ് ഡല്‍ഹിയുടെ ലോഗോ പ്രകാശനം ചെയ്തു

ന്യൂഡൽഹി: കേരള പ്രസ് ക്ലബ് ഡല്‍ഹിയുടെ ലോഗോ പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ പ്രകാശനം ചെയ്തു.  ഡൽഹി കേരളാ ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പ്രകാശനം. 

സംഘടനകൾ അനിവാര്യമായ കാലഘട്ടമാണിതെന്ന് ശശികുമാർ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശക്തമായ സംഘടനകൾ അനിവാര്യമാണെന്ന് ശശികുമാർ പറഞ്ഞു.


കേരള പ്രസ് ക്ലബ് ലോഗോ

യുവകലാകാരനായ ഋഷി ജേക്കബ് ബെഞ്ചമിനാണ് ലോഗോ രൂപ കൽപന ചെയ്തത്. ചടങ്ങിൽ ഡെൽഹി സ്കെച്ചസ് മാസികയുടെ പ്രത്യേക പതിപ്പ് ശശികുമാർ പരിചയപ്പെടുത്തി.

പ്രസ് ക്ലബ് പ്രസിഡണ്ട് ജോമി തോമസ്, ജനറൽ സെക്രട്ടറി ഏ.എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Trending News