Eco Tourism : പ്രതീക്ഷയോടെ ഇക്കോ ടൂറിസം പദ്ധതി; ബോട്ട് സർവീസ് പുനരാരംഭിച്ചു; കുട്ടവഞ്ചി സർവീസും പുനരാരംഭിച്ചേക്കും

ഗവിയിലെത്തുന്ന സഞ്ചാരികൾക്ക് ബോട്ട് സവാരിക്കും ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമുണ്ട്.  ഭാഗ്യമുണ്ടെങ്കിൽ വളരെയടുത്ത് വന്യമൃഗങ്ങളെയും കാണാം. 

Edited by - Kaveri KS | Last Updated : Feb 18, 2022, 08:03 PM IST
  • ഗവിയിലെത്തുന്ന സഞ്ചാരികൾക്ക് ബോട്ട് സവാരിക്കും ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമുണ്ട്. ഭാഗ്യമുണ്ടെങ്കിൽ വളരെയടുത്ത് വന്യമൃഗങ്ങളെയും കാണാം.
  • സീതത്തോട്ടെ കുട്ടവഞ്ചി സർവീസും പുനരാരംഭിച്ചേക്കും.
  • ഗവിക്ക് കുറച്ച് മുമ്പാണ് കൊച്ചുപമ്പ ഇക്കോ ടൂറിസം കേന്ദ്രം. ഏഴ് കിലോമീറ്റർ വിസ്തൃതിയുള്ള ബോട്ടിലൂടെ യാത്ര ചെയ്യാൻ ആളൊന്നിന് നൂറ് രൂപയാണ് നിരക്ക്.
Eco Tourism : പ്രതീക്ഷയോടെ ഇക്കോ ടൂറിസം പദ്ധതി; ബോട്ട് സർവീസ് പുനരാരംഭിച്ചു; കുട്ടവഞ്ചി സർവീസും പുനരാരംഭിച്ചേക്കും

സീതത്തോട്: പത്തനംതിട്ട  കൊച്ചുപമ്പയിലെ ബോട്ട് സർവീസ് പുനരാരംഭിച്ചു. ഗവിയിലെത്തുന്ന സഞ്ചാരികൾക്ക് ബോട്ട് സവാരിക്കും ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമുണ്ട്. ഭാഗ്യമുണ്ടെങ്കിൽ വളരെയടുത്ത് വന്യമൃഗങ്ങളെയും കാണാം. സീതത്തോട്ടെ കുട്ടവഞ്ചി സർവീസും പുനരാരംഭിച്ചേക്കും.

ഗവിക്ക് കുറച്ച് മുമ്പാണ് കൊച്ചുപമ്പ ഇക്കോ ടൂറിസം കേന്ദ്രം. ഏഴ് കിലോമീറ്റർ വിസ്തൃതിയുള്ള ബോട്ടിലൂടെ യാത്ര ചെയ്യാൻ ആളൊന്നിന് നൂറ് രൂപയാണ് നിരക്ക്. അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭക്ഷണത്തിനൊപ്പം വിശ്രമത്തിനും സൗകര്യമുണ്ട്. സഞ്ചാരികൾക്ക്  ഇഷ്ടപ്പെടുന്ന ഭക്ഷണ വിഭവങ്ങൾ ഇവിടെ നിന്ന് കിട്ടും.

Ecotourism

ALSO READ: Goa Trip : പാർട്ടിയും ബീച്ചും ഇല്ലാത്ത ഒരു ഗോവ; അറിയാം ഗോവയുടെ മറ്റൊരു സൗന്ദര്യത്തെ കുറിച്ച്

മുൻകൂട്ടി അറിയിച്ചാൽ പറയുന്ന ഭക്ഷണം ഓർഡർ ചെയ്തു തരുകയും ചെയ്യും. സഞ്ചാരികൾ തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണം ഇവിടെയിരുന്ന് കഴിക്കുകയും ചെയ്യാം. 

Gavi

ALSO READ: Most Haunted Places In Kerala : ഈ സ്ഥലങ്ങളിൽ പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഇതാ കേരളത്തിലെ പ്രേതബാധയ്ക്ക് പേരുകേട്ട ഇടങ്ങൾ

കെ.എസ്.ഡി.സിക്ക് കീഴിലാണ് കൊച്ചുപമ്പ എക്കോ ടൂറിസം പദ്ധതി.സഞ്ചാരികളുടെ തിരക്ക് വർധിച്ചാൽ മുമ്പുണ്ടായിരുന്ന കുട്ടവഞ്ചി സർവീസും പുനരാരംഭിക്കാനും തീരുമാനമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News