ഉത്രയെ കൊല്ലാന്‍ ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത് 10,000 രൂപയ്ക്ക്!
കൊല്ലം:കൊല്ലം ജില്ലയിലെ അഞ്ചലില്‍ രണ്ട് തവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം തന്നെ,
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്ന് ഭര്‍ത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചു.
സൂരജിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും,സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് അറിയുന്നത്.
ഉത്രയെ ആദ്യം പാമ്പ് കടിച്ചത് മാര്‍ച്ച് രണ്ടിന് രാത്രിയാണ്,അടൂരിലെ സൂരജിന്‍റെ വീട്ടില്‍ വെച്ചാണ് ആദ്യം പാമ്പ് കടിച്ചത്.
ചികിത്സയിലിരിക്കെ കുടുംബവീട്ടില്‍ വെച്ച് മെയ് 7 ന് രണ്ടാമതും പാമ്പ് കടിച്ചു.
അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇടത് കയ്യില്‍ പാമ്പ് കടിയേറ്റതിന്‍റെ പാട് കണ്ടെത്തുകയായിരുന്നു.
മൂര്‍ഖന്‍ പാമ്പാണ് രണ്ടാമത് ഉത്രയെ കടിച്ചത്,ആദ്യം കടിച്ചത് അണലിയായിരുന്നു.
ഉത്രയെ രണ്ട് തവണ പാമ്പ് കടിച്ചപ്പോഴും ഭര്‍ത്താവ് സൂരജ് ഒപ്പം ഉണ്ടായിരുന്നു.
ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമെഖലയുടെയും മകളാണ് ഉത്ര.
ഉത്രയുടെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഉത്ര ഉറങ്ങാന്‍ കിടന്നത് എസി ഉണ്ടായിരുന്ന അടച്ചുറപ്പുള്ള മുറിയിലായിരുന്നു.ഈ മുറിയില്‍ എങ്ങനെ പാമ്പ് കയറി എന്ന് അവര്‍ സംശയം
പ്രകടിപ്പിക്കുകയും റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കുകയും ചെയ്തു.
Also Read:മൂർഖൻ കടിച്ചിട്ടും ഉത്ര ഉണർന്നില്ല; ഭർത്താവും സഹായിയും കസ്റ്റഡിയിൽ
പോലീസ് നടത്തിയ അന്വേഷണത്തില്‍ കല്ല് വാതുക്കലിലെ ഒരു പാമ്പ് പിടുത്തകാരനുമായി സൂരജിന് അടുത്തബന്ധം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഇരുവരും തമ്മില്‍ ബന്ധപെട്ടതിന്‍റെ തെളിവുകളും പോലീസിന് ലഭിച്ചു.
പാമ്പ് പിടുത്തകാരനില്‍ നിന്ന് പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പിനെ വാങ്ങിയെന്നും പോലീസിന് മനസിലായി.
സൂരജിനെയും പാമ്പ് പിടുത്തക്കാരനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.സൂരജിന്‍റെ ബന്ധുവിനും സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.