കെഎസ് ഇബി ചെയർമാൻ- യൂണിയൻ പോര് : സമരം ശക്തമാക്കാൻ ഇടത് സംഘടനകളുടെ തീരുമാനം, മെയ് 16 മുതൽ ചട്ടപ്പടി സമരം, നാളെ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് മുന്നിൽ നടത്തിവന്ന പ്രതിഷേധ സമരം ഓഫീസേഴ്സ് അസ്സോസിയേഷൻ അവസാനിപ്പിച്ചു.എന്നാൽ മെയ് 2 മുതൽ 14 വരെ സംസ്ഥാന തലത്തിൽ രണ്ട് മേഖലാ ജാഥകൾ നടത്തും.കാസർഗോഡ് നിന്നും എറണാകുളത്ത് നിന്നുമാണ് പ്രതിഷേധ ജാഥകൾ ആരംഭിക്കുക.

Written by - എസ് രഞ്ജിത് | Edited by - Priyan RS | Last Updated : Apr 19, 2022, 08:51 PM IST
  • സംസ്ഥാന തലത്തിൽ സമരം വ്യാപിപ്പിക്കാനാണ് കെ.എസ് ‍.ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷന്റെ തീരുമാനം.
  • മുഴുവൻ ഓഫീസുകളിലും ചട്ടപ്പടി സമരവും ആരംഭിക്കാനാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ്സോസിയേഷൻരെ തീരുാമാനം.
  • കെഎസ് ഇബി ഓഫീസേഴസ് അസേോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ സസ്പെന്റ് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
കെഎസ് ഇബി ചെയർമാൻ- യൂണിയൻ പോര് : സമരം ശക്തമാക്കാൻ ഇടത് സംഘടനകളുടെ തീരുമാനം, മെയ് 16 മുതൽ ചട്ടപ്പടി സമരം, നാളെ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ ബി.അശേകും ഇടത്പക്ഷ സംഘടനയായ  കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ്സോസിയേഷനും തമ്മിലുളള പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാന തലത്തിൽ സമരം വ്യാപിപ്പിക്കാനാണ് കെ.എസ് ‍.ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷന്റെ  തീരുമാനം. വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് മുന്നിൽ നടത്തിവന്ന പ്രതിഷേധ സമരം ഓഫീസേഴ്സ് അസ്സോസിയേഷൻ അവസാനിപ്പിച്ചു.എന്നാൽ മെയ് 2 മുതൽ 14 വരെ സംസ്ഥാന തലത്തിൽ രണ്ട് മേഖലാ ജാഥകൾ നടത്തും.കാസർഗോഡ് നിന്നും എറണാകുളത്ത് നിന്നുമാണ് പ്രതിഷേധ ജാഥകൾ ആരംഭിക്കുക.

രണ്ട് ജാഥകളും മെയ് 14 ന് വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് മുന്നിൽ സമാപിക്കും. പതിനാറാം തീയതി മുതൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹര സമരം ആരംഭിക്കും. ഇതോടൊപ്പം  മുഴുവൻ ഓഫീസുകളിലും ചട്ടപ്പടി സമരവും ആരംഭിക്കാനാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ്സോസിയേഷൻരെ തീരുാമാനം.അതേ സമയം പ്രശ്നപരിഹാരത്തിനായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി യൂണിയൻ നേതാക്കളുമായി നാളെ ചർച്ച നടത്തും.പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ ചർച്ചയാണ് നാളെ നടക്കുന്നത്.

Read Also: കെ-റെയിൽ: കോൺഗ്രസ് പദയാത്ര സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ; സർക്കാരിനും മുഖ്യമന്ത്രിക്കും വിമർശനം

സ്ഥലംമാറ്റ ഉത്തരവ്  പിൻവലിക്കണമെന്ന ആവശ്യമാകും മന്ത്രിതല ചർച്ചയിലും നേതാക്കൾ മുന്നോട്ട് വക്കുക.കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെ ഒഴിവാക്കിയും അദ്ദേഹത്തെക്കാൾ ജൂനിയറായ ഉദ്യാഗസ്ഥരെ ഉൾപ്പെടുത്തിയും പുറത്തിറക്കിയ എക്സിക്യുട്ടീവ് എഞ്ചിനീയർമാരുടെ സ്ഥാനക്കയറ്റ ഉത്തരവ് തിരുത്തണമന്നും നേതാക്കൾ ആവശ്യപ്പെടും.

ഈ ആവശ്യം പരിഗണിക്കപ്പെടാനാണ് സാധ്യത.എന്നാൽ മൂന്ന് നേതാക്കളെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ മാറ്റം വരുത്താൽ സാധ്യതയില്ല.അങ്ങനെ വന്നാൽ ബോർഡ്  പൂർണമായും സംഘടനക്ക് കീഴടങ്ങുന്നതിന് തുല്യമായിതീരും.എന്നാൽ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കുന്നതിന് സിപിഎമ്മും മന്ത്രിക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

Read Also: ചോദ്യം ചെയ്യാന്‍ പിണറായിക്ക് മുട്ടുവിറയ്ക്കും,സിപിഎമ്മിനും വര്‍ഗീയ ശക്തികള്‍ക്കും സ്വന്തമായി കൊലയാളി സംഘം-വി.ഡി. സതീശൻ

കെഎസ് ഇബി ഓഫീസേഴസ് അസേോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ സസ്പെന്റ്  ചെയ്തതോടെയായിരുന്നു  പ്രശ്നങ്ങളുടെ തുടക്കം.അനധികൃതമായി അവധി എടുത്തത്തിന്റെ പേരിലായിരുന്നു സസ്പെൻഷൻ. ഇതിൽ പ്രതിഷേധിച്ച് സമരം നടത്തിയതിന്റെ പേരിൽ  ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  എം.ജി സുരേഷിനെയും ജനറൽ സെക്രട്ടറി ഹരികുമാറിനെയും സസ്പെന്റ് ചെയ്തു. 

എന്നാൽ സസ്പെൻഷൻ പിൻവലിച്ചെങ്കിലും മൂന്ന് പേരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ചെയർമാൻ പുറത്തിയറക്കുകയായിരുന്നു. സ്ഥല മാറ്റ ഉത്തരവ്  ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് കെ.എസ്.ഇ.ബി ഏഫീസേഴ്സ് അസ്സോസിയേഷന്റെ നിലപാട്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News