KSEB Referendum:കെഎസ്ഇബിയിൽ ഹിതപരിശോധന ഏപ്രിൽ 28 ന്; ശക്തി തെളിയിക്കാൻ തയ്യാറെടുത്ത് തൊഴിലാളി സംഘടനകൾ

കെഎസ്ഇബിയിൽ സമരാന്തരീക്ഷം മുറുകുന്ന ഘട്ടത്തിലാണ് തൊഴിലാളി സംഘടനകളുടെ ഹിത പരിശോധന എത്തുന്നത്. ബോഡും തൊഴിലാളികലും രണ്ട് തട്ടിലാണ്. അതേസമയം ചെയർമാന് പിന്തുണയുമായി വകുപ്പ് മന്ത്രിയും എത്തുന്നു. ഇടുതുപക്ഷ ട്രേഡ് യൂണിയനും ഇടത് സർക്കാരിന്‍റെ മന്ത്രിയും തമ്മിലുള്ള കൊമ്പുകോർക്കലിനിടയിലാണ് ഹിത പരിശോധന എന്നതും ശ്രദ്ധേയമാണ്.  

Written by - ടി.പി പ്രശാന്ത് | Edited by - Priyan RS | Last Updated : Apr 12, 2022, 04:14 PM IST
  • ഏപ്രിൽ 28 ന് കെഎസ്ഇബിയിലെ തൊഴിലാളി വിഭാഗത്തിൽപ്പെട്ട 27,000 ജീവനക്കാർക്ക് റഫറണ്ടത്തിൽ വോട്ട് ചെയ്യാൻ അർഹതയുണ്ടാകും.
  • കെഎസ്ഇബിയുടെ 71 ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസുകളിലും മറ്റ് അഞ്ച് ഓഫീസുകളിലും പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും.
  • 2013-ൽ പവർ യൂട്ടിലിറ്റി കമ്പനിയായി മാറിയതിന് ശേഷം നടത്തുന്ന രണ്ടാമത്തെ ജനഹിത പരിശോധനയാണിത്.
KSEB Referendum:കെഎസ്ഇബിയിൽ ഹിതപരിശോധന ഏപ്രിൽ 28 ന്; ശക്തി തെളിയിക്കാൻ തയ്യാറെടുത്ത് തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന (റഫറണ്ടം) നടത്താൻ തയ്യാറെടുക്കുന്നു. ഏപ്രിൽ 28ന് നടക്കുന്ന ഹിതപരിശോധനയിൽ മത്സരിക്കുന്ന തൊഴിലാളി സംഘടനകളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും. ഈ മാസം 30ന് എറണാകുളത്തെ റീജണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ ഓഫീസിലാണ്  വോട്ടെണ്ണൽ. ഏപ്രിൽ 28 ന് കെഎസ്ഇബിയിലെ തൊഴിലാളി വിഭാഗത്തിൽപ്പെട്ട 27,000 ജീവനക്കാർക്ക് റഫറണ്ടത്തിൽ വോട്ട് ചെയ്യാൻ അർഹതയുണ്ടാകും. കെഎസ്ഇബിയുടെ 71 ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസുകളിലും മറ്റ് അഞ്ച് ഓഫീസുകളിലും പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും. ബാലറ്റ് പേപ്പറുകൾ  ഉപയോഗിച്ചാണ് ഹിതപരിശോധന.

2013-ൽ പവർ യൂട്ടിലിറ്റി കമ്പനിയായി മാറിയതിന് ശേഷം നടത്തുന്ന രണ്ടാമത്തെ ജനഹിത പരിശോധനയാണിത്.  ട്രേഡ് യൂണിയനുകളുടെ യോഗ്യത നിശ്ചയിക്കുന്ന റഫറണ്ടം അവസാനമായി നടന്നത് 2015 ഒക്ടോബറിലാണ്. പിന്നീട് കൊവിഡ്-19 മഹാമാരിയെ തുടർന്ന് ഹിതപരിശോധനയിൽ കാലതാമസം വരികയായിരുന്നു. 2015ൽ സിഐടിയു പിന്തുണയുള്ള കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (KSEBWA) 47.51% വോട്ടും INTUC വിഭാഗമായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് (UDEEF) 24.82% വോട്ടും എഐടിയുസി പിന്തുണച്ച കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (KEWF) 5% വോട്ടും നേടിയിരുന്നു.

Read Also: സമരക്കാരുമായി കൂടിക്കാഴ്ച നടത്തേണ്ടത് ചെയർമാൻ

2010ലെ കേരള റെക്കഗ്‌നിഷൻ ഓഫ് ട്രേഡ് യൂണിയൻ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ റഫറണ്ടം നടത്തിയാണ് രജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയനുകൾക്ക് അംഗീകാരം നൽകുന്നത്. തൊഴിലാളി വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്. 15% വോട്ടുകൾ നേടിയ ട്രേഡ് യൂണിയനുകനെ ജോയിന്റ് ബാർഗെയ്നിംഗ് കൗൺസിലിന്റെ കോൺസ്റ്റിറ്റിയൂട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 40% അല്ലെങ്കിൽ അതിൽ കൂടുതൽ വോട്ടുകൾ നേടുന്ന യൂണിയനുകൾക്ക് പ്രധാന ശക്തിയായി മാറാം. കൂടാതെ 51% വോട്ടുകൾക്ക് മുകളിൽ അവകാശപ്പെടുന്നവർ നേരിട്ട് മാനേജ്മെൻരുമായി ഇടപെടാനുള്ള അർഹത ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



android Link - https://bit.ly/3b0IeqA

ios Link - 
https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ 
TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News