PA Muhammad Riyas | റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

മഴ കഴിഞ്ഞാൽ ഉടൻ റോഡുകളുടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 01:56 PM IST
  • റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ല
  • പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം
  • ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്
  • ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
PA Muhammad Riyas | റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. മഴ കഴിഞ്ഞാൽ ഉടൻ റോഡുകളുടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ALSO READ: High Court | റോഡുകളുടെ ശോചനീയാവസ്ഥ ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം
 
ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോ​ഗം വിളിച്ച് പ്രശ്ന പരിഹാരം കാണും. ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിലെ പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് മുൻപ് റിയാസ് ആരോപണം ഉന്നയിച്ചിരുന്നു. കുടിവെള്ള പദ്ധതിക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ ജല അതോറിറ്റി പിന്നീട് നന്നാക്കുന്നില്ല.  ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ല.

ALSO READ: High Court | റോഡുകളുടെ ശോചനീയാവസ്ഥ; ഉദ്യോ​ഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

റോ‌ഡ് കുത്തിപ്പൊളിക്കുന്നവർക്ക് അത് പഴയപ്പടിയാക്കാനും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു. ജല അതോറിറ്റി റോഡുകള്‍ കുത്തിപ്പൊളിക്കുകയാണെങ്കില്‍ അത് പഴയ നിലയിലാക്കണമെന്ന് 2017-ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മന്ത്രി റിയാസ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയിരുന്നു. പണിയറിയില്ലെങ്കില്‍ എഞ്ചിനീയർമാർ രാജി വെച്ച് പോകണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.

ALSO READ: Road Construction New Technology| മണ്ണൊലിപ്പിന് ഹൈഡ്രോ സീഡിങ്ങ്, കുഴി അടക്കാൻ മൈക്രോ സര്‍ഫസിംഗ് റോഡ് നിർമ്മാണത്തിന് സാങ്കേതിക വിദ്യകള്‍

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പല ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണെന്നും കോടതി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News