Missing: അടിയൊഴുക്ക് ശക്തം; കോഴിക്കോട് ബീച്ചിൽ കാണാതായ കുട്ടികളെ കണ്ടെത്താനായില്ല

Two children missing in Kozhikode Beach: ​ഒളവണ്ണ സ്വദേശികളായ ആദിൻ ഹസൻ, മുഹമ്മദ് ആദിൽ എന്നിവരെയാണ് ഇന്ന് രാവിലെ തിരയിൽപ്പെട്ട് കാണാതായത്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 04:43 PM IST
  • കുട്ടികളെ കണ്ടെത്താനായി ഡ്രോൺ വഴിയുള്ള തെരച്ചിൽ നടത്തും.
  • അഞ്ച് കുട്ടികൾ ചേർന്ന് ബീച്ചിൽ ഫുട്ബോൾ കളിക്കുകയായിരുന്നു.
  • ബീച്ചിൽ അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്.
Missing: അടിയൊഴുക്ക് ശക്തം; കോഴിക്കോട് ബീച്ചിൽ കാണാതായ കുട്ടികളെ കണ്ടെത്താനായില്ല

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കാണാതായ രണ്ട് കുട്ടികളെ ഇതുവരെ കണ്ടെത്താനായില്ല. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.  കുട്ടികളെ കണ്ടെത്താനായി ഡ്രോൺ വഴിയുള്ള തെരച്ചിൽ നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. 

ഒളവണ്ണ സ്വദേശികളായ ആദിൻ ഹസൻ, മുഹമ്മദ് ആദിൽ എന്നിവരാണ് രാവിലെ എട്ടുമണിയോടെ തിരയിൽപ്പെട്ടത്. ബീച്ചിന് സമീപം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ഇരുവരും തിരയിൽ അകപ്പെട്ടത്.  കളിക്കുന്നതിനിടെ കടലിലേയ്ക്ക് വീണ പന്ത് എടുക്കാൻ കുട്ടികളിലൊരാൾ പോവുകയായിരുന്നു. അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. തുടർന്ന് സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് ഇറങ്ങി. ഇതിന് പിന്നാലെ രണ്ട് പേരെയും കാണാതാകുകയായിരുന്നു.

ALSO READ: തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

അപകടത്തിൽപ്പെട്ട ആദിൻ ഹസൻ, മുഹമ്മദ് ആദിൽ എന്നിവരെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ച് കുട്ടികൾ ചേർന്ന് ബീച്ചിൽ ഫുട്ബോൾ കളിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കളിക്കുന്നതിനിടെ വെള്ളത്തിൽ പോയ ഫുട്ബോൾ എടുക്കാനായി ഇവരിൽ മൂന്ന് പേർ കടലിൽ ഇറങ്ങിയെന്നും മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികൾ ചേർന്ന് രക്ഷപ്പെടുത്തിയതാണെന്നും നാട്ടുകാർ വ്യക്തമാക്കി. മറ്റ് രണ്ട് പേരെ രക്ഷിക്കാനായെന്നാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാൾ പറയുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികുടെ നേതൃത്വത്തിൽ ഇവ‍ർക്ക് വേണ്ടി തെരച്ചിൽ നടത്തി. പിന്നാലെ പോലീസ് സംഘവും അ​ഗ്നിരക്ഷാ സേനാം​ഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ,  അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ ദുഷ്കരമാണെന്നാണ് ലഭിക്കുന്ന വിവരം. 

സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചിട്ടും ആളുകൾ അതൊന്നും കാര്യമായി എടുക്കുന്നില്ലെന്നും ഇതാണ് അപകടത്തിലേക്ക് നയിക്കുന്നതെന്നും മനത്രി അഹമ്മദ് ദേവ‍‍ർകോവിൽ പറഞ്ഞു. ആളുകൾക്ക് കടലിലേക്ക് ഇറങ്ങാനാകാത്ത വിധം പ്രദേശത്ത് വേലി കെട്ടുന്നത് പരിഗണനയിലാണെന്നും അദ്ദേഹം സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News